SignIn
Kerala Kaumudi Online
Tuesday, 06 October 2026 5.26 PM IST

'തൃശൂരിൽ എയിംസ് വേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെത്തന്നെ കൊണ്ടുവരും'

READ ENGLISH VERSION
suresh-gopi
സുരേഷ് ഗോപി

കാെച്ചി: എയിംസ് കേരളത്തിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിന് യോജിച്ച സ്ഥലം തൃശൂരാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ബിജെപി എംപി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെത്തന്നെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

മഞ്ഞുമ്മലുള്ള സ്വകാര്യ ആശുപത്രിയുടെ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു സുരേഷ്ഗോപി. കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ അനുയോജ്യമായ ഒൻപതുസ്ഥലങ്ങളുടെ പട്ടിക സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറിയിരുന്നു. ഇതിൽ തൃശൂരിനെ ഒഴിവാക്കിയതാണ് സുരേഷ്ഗോപിയെ ചൊടിപ്പിച്ചതെന്നാണ് കരുതുന്നത്.

സാമ്പത്തിക അടിസ്ഥാനത്തിലാണെങ്കിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണെന്നും എയിംസ് വിഷയം വിശദീകരിച്ച് താൻ മടുത്തെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ കായിക മേളയ്ക്കിടെ പന്തൽ തകർന്ന സംഭവത്തിൽ സംഘാടകരെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. രാജ്യം ഒളിംപിക്സിന് തയാറെടുക്കുമ്പോഴാണ് ഈ അനാസ്ഥയുണ്ടായതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കോട്ടയം ജില്ലകളിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഈ പത്തുസ്ഥലങ്ങളിൽ എവിടെയെങ്കിലും ഒരിടത്ത് എയിംസ് സ്ഥാപിക്കണമെന്നാണ് സംസ്ഥാനസർക്കാരിന്റെ ആവശ്യം. അനുയാേജ്യമെന്ന് കേന്ദ്രം പറയുന്ന സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറാണെന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

എയിംസ് സ്ഥാപിക്കാൻ ഏറ്റവും യോജിച്ചത് വെള്ളൂരിലെ കെപിപിഎൽ വക സ്ഥലമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലയിലെ ജനപ്രതിനിധികൾ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്. വ്യവസായ വകുപ്പിന്റെ കൈവശം കെപിപിഎല്ലിന് 700 ഏക്കർ സ്ഥലമുണ്ട്. ഇതിൽ 200 ഏക്കർ ഏറ്റെടുക്കുന്നതിന് ഒരു തടസവും ഉണ്ടാവില്ലെന്നും അവർ പറയുന്നു.

English Summary

Union Minister Suresh Gopi advocated for an AIIMS hospital in Thrissur, Kerala, stating he would ensure its establishment there even if the state government opposed it due to his political affiliation. He criticized Thrissur's exclusion from the state's list of nine potential AIIMS sites, which included districts like Alappuzha and Ernakulam.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESH GOPI, THRISSUR AIIMS, AIIMS KERALA, SURESH GOPI STATEMENT, THRISSUR AIIMS DEMAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA