SignIn
Kerala Kaumudi Online
Friday, 23 October 2026 6.05 PM IST

ഉമേഷിന്റേത് അധികാര ദുർവിനിയോഗം

a

തിരുവനന്തപുരം: വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന എ.ഉമേഷ് തന്റെ ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്തുവെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. മുഴുവൻ പൊലീസ് സേനയുടെയും പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയ അച്ചടക്കവിരുദ്ധവും അധാർമികവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങളാണ് ഉമേഷിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഔദ്യോഗിക ദുഷ്‌പെരുമാറ്റം,അച്ചടക്കമില്ലായ്മ,അധികാര ദുർവിനിയോഗം,അധാർമികവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ എന്നിവ പ്രഥമദൃഷ്ട്യാ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.ഉമേഷിനെതിരെ തുടർ അന്വേഷണത്തിനും തീരുമാനമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUSPENDED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA