SignIn
Kerala Kaumudi Online
Sunday, 13 September 2026 2.56 AM IST

സ്വപ്‌ന സുരേഷും സരിത്തും വിവാഹിതരായി

padam

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും (45) പി.എസ്. സരിത്തും (40) വിവാഹിതരായി. കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്‌ക്കൽ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ സ്വപ്നയാണ് വിവാഹവാർത്ത പങ്കുവച്ചത്. തിരുവനന്തപുരം തൈക്കാട് വാഴയിൽ വീട്ടിൽ പരേതനായ സുകുമാരൻ സുരേഷിന്റെയും പ്രഭ സുരേഷിന്റെയും മകളായ സ്വപ്നയും തിരുവിള ടി.സി/ 65/2255 മുദ്ര‌യിൽ എസ്. സദാനന്ദ കുമാറിന്റെയും പത്മകുമാരിയുടെയും മകനായ സരിത്തും കുറച്ചുകാലമായി എറണാകുളം എരൂരിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. സ്വപ്നയുടെ മൂന്നാമത്തെയും സരിത്തിന്റെ രണ്ടാമത്തെയും വിവാഹമാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SWAPNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA