
തിരുവനന്തപുരം: ഓണത്തിരക്ക് കണക്കിലെടുത്ത് മുംബയ്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. മുംബയിൽ നിന്ന് നാളെയും ബംഗളൂരുവിൽ നിന്ന് 28നുമാണ് സർവീസ്. നാളെ മുംബയ് ലോകമാന്യതിലകിൽ നിന്ന് കൊങ്കൺ പാത വഴി കൊച്ചുവേളിയിലേക്കാണ് സർവീസ്. വൈകിട്ട് 4ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 11.30ന് കൊച്ചുവേളിയിലെത്തും. മടക്ക സർവീസ് 29ന് ഉച്ചയ്ക്ക് 2ന്. ട്രെയിൻ നമ്പർ 01463/01464.
ബംഗളൂരു കന്റോൺമെന്റിൽ നിന്ന് 28ന് വൈകിട്ട് 4.40ന് കൊച്ചുവേളിയിലേക്കാണ് മറ്റൊരു സ്പെഷ്യൽ സർവീസ്. പിറ്റേന്ന് രാവിലെ 10.30ന് കൊച്ചുവേളിയിലെത്തും. 29ന് ഉച്ചയ്ക്ക് 12.40ന് മടക്ക സർവീസ്. ട്രെയിൻ നമ്പർ. 06579/06580. കെ.ആർ.പുരം, ഇൗറോഡ്,പാലക്കാട്, തൃശൂർ, കോട്ടയം വഴിയാണ് സർവീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |