SignIn
Kerala Kaumudi Online
Thursday, 24 September 2026 10.51 AM IST

ഇ-സഞ്ജീവനി വിപുലീകരിച്ചു

telemedicine-

തിരുവനന്തപുരം:സമ്പൂർണ ലോക്ക് ഡൗൺ സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി കൂടുതൽ വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ്. ഇന്ന് മുതൽ ഇ-സഞ്ജീവനി വഴിയുള്ള കൊവിഡ് ഒ.പി സേവനം 24 മണിക്കൂറുമാക്കി. കൊവിഡ് നിരീക്ഷണത്തിലുള്ളവർ, ചികിത്സയിലുമുള്ളവർ, രോഗലക്ഷണമുള്ളവർ, രോഗ സംശയമുള്ളവർ ഉൾപ്പെടെ എല്ലാവർക്കും ഈ സേവനം ഉപയോഗിക്കാം. ഇതിനായി കൊവിഡ് ചികിത്സയിൽ വൈദഗ്ദ്ധ്യമുള്ള ഡോക്ടർമാരെ 24 മണിക്കൂറും നിയോഗിച്ചു. ഹോം ഐസൊലേഷനിൽ കഴിയുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണം ഉണ്ടായാൽ ഇ-സഞ്ജീവനിയിൽ ബന്ധപ്പെടാം.

കൊവിഡ് ഒ.പി സേവനം കൂടാതെ രാവിലെ 8 മുതൽ രാത്രി 8 വരെ സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ഉൾപ്പെടെ 35ൽപ്പരം വിവിധ ഒ.പി. സേവനങ്ങളും ലഭ്യമാണ്. ഇ സഞ്ജീവനിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം പ്രതിദിനം 1300ലധികമായി ഉയർന്നിട്ടുണ്ട്.

 ഇ സഞ്ജീവനി ഉപയോഗിക്കാൻ

  • https://esanjeevaniopd.in എന്ന ഓൺലൈൻ സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം.
  • ഉപയോഗിക്കുന്ന വ്യക്തിയുടെ ആക്ടീവായ മൊബൈൽ നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുക.തുടർന്ന് ലഭിക്കുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കണം.

വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് സംസാരിക്കാം. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാം.പരിശോധനകളും നടത്താം. വിവരങ്ങൾക്ക് :ദിശ 1056, 0471 2552056

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TELEMEDICINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA