SignIn
Kerala Kaumudi Online
Thursday, 24 September 2026 2.56 AM IST

പൊലീസുകാർക്ക് ആഴ്ചയിലൊരു ദിനം അവധി നൽകണമെന്ന് നിർദ്ദേശം

aa

തിരുവനന്തപുരം: എസ്.എച്ച്.ഒമാർ അടക്കം എല്ലാ പൊലീസുദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിനം നിർബന്ധമായും അവധി നൽകണമെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി.വിജയൻ നിർദ്ദേശിച്ചു. സേവനത്തിന്റെ അടിയന്തരാവശ്യം കണക്കാക്കി ഊഴമനുസരിച്ചാണ് അവധി നൽകേണ്ടത്. സ്റ്റേഷനുകളിലെ അംഗബലവും മേൽനോട്ടവും ഉറപ്പാക്കിയും പൊതുസുരക്ഷയെയും അവശ്യ പൊലീസ് പ്രവർത്തനങ്ങളെയും ബാധിക്കാത്ത തരത്തിലുമാണ് പ്രതിവാര അവധി ക്രമീകരിക്കേണ്ടത്. എസ്.എച്ച്.ഒ പ്രതിവാര അവധി എടുക്കുന്ന സാഹചര്യത്തിൽ സ്റ്റേഷന്റെ ചുമതല മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപ്പിക്കണം. കുട്ടികളുടെ ജന്മദിനങ്ങളിലും വിവാഹ വാർഷിക ദിനങ്ങളിലും പ്രധാനപ്പെട്ട അവസരങ്ങളിലും അവധി നൽകണം. അടിയന്തര സാഹചര്യമോ ഒഴിവാക്കാനാവാത്ത ഡ്യൂട്ടി ആവശ്യകതയോ ഉള്ളപ്പോൾ നിരസിക്കാം. പൊലീസ് ഉദ്യോഗസ്ഥരുടെ സൗഖ്യം ഉറപ്പാക്കി, ജോലിസമ്മർദ്ദം കുറയ്ക്കാനാണ് ഈ നടപടികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADGP P VIJAYAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA