SignIn
Kerala Kaumudi Online
Wednesday, 15 July 2026 3.03 AM IST

മലയാളി ദമ്പതികളുടെ സംസ്കാരം ഇന്ന്

1

കൊല്ലം: തെക്കൻ വിയറ്റ്നാമിൽ ബോട്ട് മറിഞ്ഞുമരിച്ച മലയാളി ദമ്പതികളുടെ സംസ്കാരം ഇന്ന് വൈകിട്ട് 3ന് നടക്കും. വിക്ടറി ഗ്രൂപ്പ് ഉടമ കൊട്ടാരക്കര ചന്തമുക്ക് കൃപനഗർ ആവിയോട്ട് വീട്ടിൽ എ.സി.തോമസ് (57, ജോമോൻ), ഭാര്യ ലൗനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. മന്ത്രിമാരായ പി.സി.വിഷ്ണുനാഥ്, സി.പി.ജോൺ, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവരടക്കം വിമാനത്താവളത്തിൽ എത്തിയാണ് എ.വി.തോമസിന്റെ ബന്ധുക്കൾക്കൊപ്പം മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. തുടർന്ന് ഉച്ചയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് മോർച്ചറിയിലേക്ക് മാറ്റി. മാർത്തോമ വലിയപള്ളിയിലെ കുടുംബ കല്ലറയിലാണ് സംസ്കാരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THOMAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA