SignIn
Kerala Kaumudi Online
Tuesday, 04 August 2026 7.41 PM IST

തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം: അപകടം മൂന്നാംനിലയിൽ

READ ENGLISH VERSION

fire
തൃശൂർ മെഡിക്കൽ കോളേജ് കെട്ടിടത്തിൽ തീപിടിത്തം

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം. മദർ ആൻഡ് ചൈൽഡ് വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. മൂന്നാം നിലയിൽ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. രോഗികളെ പാർപ്പിക്കുന്ന കെട്ടിടമല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.

ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞയുടൻ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. വെൽഡിംഗ് ജോലിയ്ക്കിടെ എസിയിൽ തീപിടിച്ചെന്നാണ് പ്രാഥമിക നിഗമനം. വയറിംഗ് സാമഗ്രികളിലേയ്ക്കും മറ്റു കെട്ടിടങ്ങളിലേയ്ക്കും തീ പടർന്നതായാണ് വിവരം. നിലവിൽ തീ നിയന്ത്രണവിധേയമായെന്ന് അധികൃതർ അറിയിച്ചു.

English Summary

A fire broke out at a building under construction at Thrissur Medical College. The fire was brought under control, and emergency teams responded to the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THRISSUR MEDICAL COLLEGE, FIRE, THRISSUR NEWS, MEDICALCOLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA