SignIn
Kerala Kaumudi Online
Sunday, 26 July 2026 12.38 PM IST

'ടി.എം. ജേക്കബിന്"പിറവത്ത് കന്നിവോട്ട്

tm-jacob

കൊച്ചി: പിറവം തിരുമാറാടി ഗ്രാമപഞ്ചായത്തിലെ വാളിയപ്പാടം താണിക്കുന്നേൽ വീട്ടിൽ 'ടി.എം. ജേക്കബ്' ഇന്നലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പിതാവിന് കന്നിവോട്ട് ചെയ്തു. പരേതനായ മുൻ മന്ത്രി ടി.എം. ജേക്കബിന്റെ കൊച്ചുമകനും പിറവം എം.എൽ.എ അനൂപ് ജേക്കബിന്റെ മകനുമാണ് ടി.എം. ജേക്കബ്.

ഇന്നലെ രാവിലെ 7ന് തിരുമാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു കന്നിവോട്ട്. മാതാപിതാക്കളും മുത്തശ്ശിയും ഒപ്പമുണ്ടായിരുന്നു. കേരള കോൺഗ്രസ് (ജേക്കബ്) നേതാവായിരുന്ന പിതാവ്‌ ടി.എം. ജേക്കബിന് വോട്ട് ചെയ്താണ് അനൂപ് ജേക്കബിന് ശീലം. മകൻ ടി.എം. ജേക്കബും സ്വന്തം പിതാവിന് വോട്ടുചെയ്ത് പാരമ്പര്യം കാത്തു.

1977ൽ 26-ാം വയസിലാണ് ടി.എം. ജേക്കബ് ആദ്യമായി പിറവം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയത്. 1977 ഡിസംബർ 16നാണ് അനൂപ് ജനിച്ചതും. ഇപ്പോൾ അനൂപിന് കന്നിവോട്ടുചെയ്ത ടി.എം. ജേക്കബ് ജൂനിയർ ജനിച്ചതും 2006ലെ ഡിസംബർ 16നാണെന്നതും കൗതുകം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TM JACOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA