SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 AM IST

കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാൻ ടൂറിസം കേന്ദ്രങ്ങളിൽ ടോഡി പാർലർ വേണം, ടോഡി ബോർഡ് ശുപാർശ

p

കോഴിക്കോട്: കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം കേന്ദ്രങ്ങളിൽ ടോഡി പാർലറുകൾ തുടങ്ങുന്നതിനായി അബ്കാരി നയത്തിൽ ഭേദഗതി വരുത്തണമെന്ന് ടോഡി ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടു. കള്ളുത്പാദനം വർദ്ധിപ്പിക്കാനും വ്യാജക്കള്ള് വില്പന കുറയ്ക്കാനുള്ള നിർദ്ദേശങ്ങളും സമർപ്പിച്ചു. റസ്റ്റോറന്റ് സൗകര്യത്തോടെ, വിനോദോപാധികളടക്കം ഉള്ളവയാകണം പാർലറുകൾ. വിദേശികൾക്ക് ഉൾപ്പെടെ ഉല്ലാസകരമായി സമയം ചെലവിടാനാകണം. അങ്ങനെയെങ്കിൽ വിദേശനാണ്യം നേടാനുമാകും.

വിദേശികൾ ശുദ്ധമായ കള്ള് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും കൊടുക്കാനാകുന്നില്ല. ഷാപ്പുകളിലെ വൃത്തിഹീനമായ അന്തരീക്ഷവും തടസമാണ്. കള്ളുത്പാദനം വർദ്ധിപ്പിക്കാൻ ആറളം ഫാമിലേതു പോലെ സർക്കാർ ഫാമുകളിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ തോട്ടങ്ങളിലും തെങ്ങ് നടാനും ചെത്താനും അനുമതി നൽകണം. സ്വകാര്യ വ്യക്തികളുടെ ഭൂമി പാട്ടത്തിനെടുത്തും കൃഷിയിറക്കാം. കള്ള് ചെത്തിന് മാത്രമായി ഉയരം കുറഞ്ഞ, ഹ്രസ്വകാലത്ത് ചെത്താനാകുന്ന നവീനയിനം തെങ്ങ് വികസിപ്പിക്കണം. ബാറുകൾക്കും കള്ളുഷാപ്പുകൾക്കുമുള്ള ദൂരപരിധിയിലെ വിവേചനം പരിഹരിക്കണം.

ചെത്തിലും വരണം എ.ഐ

നിലവിൽ സ്വകാര്യ മേഖലയിൽ തെങ്ങിൻകുലയിൽ യന്ത്രം ഘടിപ്പിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കള്ള് ചെത്തുന്ന രീതിയുണ്ട്. കള്ള് ഒരു വർഷംവരെ കേടില്ലാതെ സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യയുമുണ്ട്. ഇവ പ്രയോജനപ്പെടുത്തണം. യന്ത്രമുപയോഗിച്ചാൽ ചെത്തുതൊഴിലാളികളുടെ ദൗർലഭ്യം പരിഹരിക്കാം. അവരെ ടെക്നീഷ്യൻമാരാക്കാം. സർക്കാരിന് വരുമാനം കൂടും.

1 ലക്ഷം

സംസ്ഥാനത്ത് നിലവിൽ

ചെത്തുന്ന തെങ്ങുകൾ

3 ലക്ഷം ലിറ്റർ

പ്രതിദിന ഉത്പാദനം

ലിറ്ററിന് 1 രൂപ

നികുതിയിനത്തിൽ

സർക്കാരിന് കിട്ടുന്നത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TODDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA