SignIn
Kerala Kaumudi Online
Friday, 23 October 2026 9.20 PM IST

ടൂറിസം പദ്ധതികൾക്ക് കേന്ദ്രാനുമതി, ആലപ്പുഴയും മലമ്പുഴയും അടിമുടി മാറും

kerala-tourism-

തിരുവനന്തപുരം: ആലപ്പുഴ ജലടൂറിസം പദ്ധതിക്കും മലമ്പുഴ ഉദ്യാനവും പാർക്കും സൗന്ദര്യവത്കരിക്കുന്ന പദ്ധതിക്കും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി. സ്വദേശ് ദർശൻ 2.0 സ്‌കീമിൽ ഉൾപ്പെടുത്തി 169.05 കോടി രൂപ അനുവദിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഫണ്ട് അനുവദിച്ചത്. 'ആലപ്പുഴ എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്" എന്ന പദ്ധതിക്ക് 93.17 കോടിയും മലമ്പുഴ ഉദ്യാനവും പാർക്കും മോടിപിടിപ്പിക്കുന്നതിന് 75.87 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. 2026 മാർച്ച് 31ന് മുമ്പ് പദ്ധതികൾ പൂർത്തിയാക്കാനാണ് ലക്ഷ്യം.

 ജലടൂറിസം വളരും

ആലപ്പുഴയിലെ ജലാശയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 'ആലപ്പുഴ എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്" പദ്ധതിയിൽ ബീച്ച് ഫ്രണ്ട് വികസനം, കനാൽ പരിസര വികസനം, അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ, സാംസ്‌കാരിക, സാമൂഹ്യ പരിപാടികൾക്കുള്ള സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.

 വൻ വികസനം

തീം പാർക്കുകൾ, വാട്ടർ ഫൗണ്ടനുകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, ലാൻഡ് സ്‌കേപ്പിംഗ്, സുസ്ഥിര മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ എന്നിവയുടെ വികസനമാണ് മലമ്പുഴയിൽ വരുന്നത്.

കേന്ദ്രാനുമതി കേരള ടൂറിസത്തെ സംബന്ധിച്ച് വലിയ നേട്ടമാണ്. 'ആലപ്പുഴ എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്' എന്ന പദ്ധതി ആലപ്പുഴയിലെ ടൂറിസം സാദ്ധ്യതകൾ വർദ്ധിപ്പിക്കും. മലമ്പുഴ ഉദ്യാനവും പരിസരവും കൂടുതൽ ആകർഷണീയമാകും. മലമ്പുഴയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്.

- മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA