SignIn
Kerala Kaumudi Online
Saturday, 27 June 2026 6.47 AM IST

ട്രെയിൻ യാത്രക്കാർ മറന്നുവച്ചത് അരക്കോടിയോളം മൊബൈൽ  # മറവിയിൽ മുന്നിൽ ഡൽഹിക്കാർ

READ ENGLISH VERSION
p

കൊച്ചി: രണ്ടരവർഷത്തിനിടെ രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും മൊബൈൽഫോൺ മറന്നുവച്ചത് 48,26,128 പേർ!

മറവിക്കാർ കൂടുതലും ഡൽഹിയിലാണ്. രണ്ടാമത് മഹാരാഷ്ട്രയാണ്.മൂന്നാമത് കർണാടകയും.

15-ാം സ്ഥാനത്താണ് കേരളം.

ഫോണുകൾ കണ്ടെത്തി തിരികെനൽകാൻ കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഇന്ത്യൻ റെയിൽവേയ്ക്കായി നിർമ്മിച്ച സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്ററിലെ (സി.ഇ.ഐ.ആർ) വിവരമാണിത്. 9,39,099 ഫോണുകൾ വീണ്ടെടുക്കാനായിട്ടുണ്ട്. 47,500 ഫോണുകൾ എവിടെയെന്ന് കണ്ടെത്തി. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ പൊലീസ്. മോഷണം പോയതും ഇക്കൂട്ടത്തിലുണ്ട്.

സി.ഇ.ഐ.ആറിൽ അറിയിച്ചാലുടൻ

മൊബൈൽ പ്രവർത്തനം തടയും

2023 മേയ് 17നാണ് സി.ഇ.ഐ.ആർ നിലവിൽവന്നത്. പരാതിപ്പെട്ടാലുടൻ നഷ്ടപ്പെട്ട മൊബൈൽഫോൺ പ്രവർത്തനരഹിതമാകും. പുതിയ സിമ്മിട്ട് ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ സിം ഉടമയുടെ വിവരങ്ങളടക്കം പൊലീസിനും പരാതിക്കാരനും മെസേജായി ലഭിക്കും. പുതിയ സിം ഉടമയെ കണ്ടെത്തി ഫോൺ കസ്റ്റഡിയിലെടുക്കും.

# കേരളത്തിൽ 72,019 പേരാണ് സി.ഇ.ഐ.ആറിൽ പരാതിപ്പെട്ടത്. 15,202 തിരികെ കിട്ടി. റെയിൽവേ പൊലീസ് സി.ഇ.ഐ.ആറിന്റെ സഹായത്തോടെ കണ്ടെത്തിയ 65 ഫോണുകൾ കഴിഞ്ഞദിവസം ഉടമകൾക്ക് കൈമാറിയിരുന്നു.

കാരണങ്ങൾ

ഉറക്കവും ട്രെയിനിൽ ഇറങ്ങാനും കയറാനുമുള്ള തിരക്കുമാണ് ഫോണുകൾ നഷ്ടപ്പെടാനുള്ള പ്രധാനകാരണങ്ങൾ.

മറന്നതും കിട്ടിയതും

സംസ്ഥാനം........... നഷ്ടപ്പെട്ടത്.........വീണ്ടെടുത്തത്

1. ഡൽഹി ................... 9,49,081....................... 24,495
2.മഹാരാഷ്ട്ര ...........5,97,566......................1,20,829
3.കർണാടക..............5,09,770......................1,25,040
4.തെലങ്കാന............. 4,68,950......................1,20,283
5.ഉത്തർപ്രദേശ്.......3,75,948.........................94,879
6.പശ്ചിമബംഗാൾ.... 2,19,742....................... 31,547
7.തമിഴ്‌നാട്.................2,18,674........................55,375
8.മദ്ധ്യപ്രദേശ് ............1,86,739.......................47,938
9.ഗുജറാത്ത് ..............1,74,040.......................49,478
10.ആന്ധ്രാപ്രദേശ്... 1,72,887......................53,431

``ഫോൺ നഷ്‌ടമായാൽ ഉടൻ സി.ഇ.ഐ.ആർ പരാതിപ്പെടണം. ഇത് വേഗത്തിൽ ഫോൺ തിരികെ കിട്ടാൻ സഹായിക്കും. മോഷണമെന്ന് വ്യക്തമായാൽ കേസെടുക്കും.``

-മുഹമ്മദ് നദിമുദ്ദീൻ

എസ്.പി റെയിൽവേ പൊലീസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOBILE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA