
തിരുവനന്തപുരം: കനത്ത മഴയിലും ശക്തമായ കാറ്റിലും മരങ്ങൾ കടപുഴകി റെയിൽവേ ട്രാക്കുകളിൽ വീഴുന്നത് ഗതാഗത തടസം സൃഷ്ടിക്കുന്നു. ഇക്കാരണത്താൽ നിരവധി ട്രെയിനുകളാണ് വൈകിയോടുന്നത്. കോഴിക്കോട് നല്ലളം അരീക്കാട് റെയിൽവേ ട്രാക്കിന് മുകളിൽ മരങ്ങളും വീടുകളുടെ മേൽക്കൂരയും തകർന്നുവീണതിനെത്തുടർന്ന് ആറുമണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. അപകടത്തെത്തുടർന്ന് വടക്കൻ കേരളത്തിലേയ്ക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകളുടെ യാത്ര വൈകി.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ തുടർച്ചയായി മൂന്നുദിവസവും മരം വീണു. കണ്ണൂർ സൗത്തിലും മരം വീണു. ട്രാക്കിൽ നിന്ന് മീറ്ററുകൾക്കപ്പുറമുള്ള മരങ്ങൾ റെയിൽവേ ലൈനിന് മുകളിലേയ്ക്ക് വീഴുന്നത് ആശങ്കയുയർത്തുന്നു. ഇടവയ്ക്കും കാപ്പിലിനും ഇടയിലും പാളത്തിൽ തെങ്ങ് വീണു. എറണാകുളം അമ്പാട്ട് കാവിൽ മെട്രോ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിലേയ്ക്ക് മരം വീണ് നാല് മണിക്കൂർ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. എറണാകുളത്ത് ട്രാക്കിൽ മരം വീണ് ഗതാഗതം തടസപ്പെട്ടത് പൂർണമായും പരിഹരിച്ചതായി റെയിൽവേ അറിയിച്ചു.
വൈകിയോടുന്ന ട്രെയിനുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |