
ന്യൂഡൽഹി : 47ാം യു.എസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേൽക്കുന്ന ചടങ്ങിൽ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ജനുവരി 20നാണ് സത്യപ്രതിജ്ഞ. വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാളാണ് ഇക്കാര്യം അറിയിച്ചത്. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ട്രംപ് - വാൻസ് കമ്മിറ്റിയുടെ ക്ഷണം ഇന്ത്യയ്‌ക്ക് ലഭിച്ചിരുന്നു. സന്ദർശനത്തിനിടെ, പുതിയ ഭരണത്തിലെ പ്രമുഖർ എന്നിവരുമായി വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തും. വൈസ് പ്രസിഡന്റായി ജെ.ഡി. വാൻസും അന്ന് ചുമതലയേൽക്കും.
നെതന്യാഹു പങ്കെടുക്കില്ല
സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നിരസിച്ചിരുന്നു. എങ്കിലും, ഉന്നത ഉദ്യോഗസ്ഥനെ യു.എസിലേക്ക് അയച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ക്ഷണം തള്ളിയെന്നാണ് സൂചന. ഗാസ സംഘർഷവുമായി ബന്ധപ്പെട്ട് നെതന്യാഹുവിന കുറ്രപ്പെടുത്തുന്ന വീഡിയോ ട്രംപിന്റെ സാമൂഹിക മാദ്ധ്യമ പ്ലാറ്റ്ഫോമിൽ ഷെയർ ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് ഇരു നേതാക്കൾക്കുമിടയിൽ ബന്ധം വഷളായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |