SignIn
Kerala Kaumudi Online
Sunday, 13 September 2026 3.22 AM IST

ലൈംഗികാതിക്രമം: ടി.ടി.ഇ അറസ്റ്റിൽ

1

ഷൊർണൂർ: ട്രെയിൻ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ടി.ടി.ഇ അറസ്റ്റിൽ.

നേത്രാവതി എക്‌സ്പ്രസിലെ ടി.ടി.ഇ ആയ കൊല്ലം കടക്കൽ ഷീലാ മന്ദിരത്തിൽ ഷിജുവിനെയാണ് ഷൊർണൂർ റെയിൽവേ പൊലീസ് എസ്.ഐ. അനിൽമാത്യൂ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ ഷൊർണൂരിലെത്തിയ നേത്രാവതി എക്‌സ്പ്രസിലെ എ.സി കോച്ചിലെ യാത്രക്കാരിയെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. ഭർത്താവിനോടൊപ്പം യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് ഷൊർണൂർ റെയിൽവേ പൊലീസിൽ പരാതി നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA