SignIn
Kerala Kaumudi Online
Friday, 23 October 2026 5.28 PM IST

നഗരസഭകളിൽ ഇനി സിറ്റി ക്യാബിനറ്റ്

a

മുനിസിപ്പൽ സ്റ്റാഫ് റിക്രൂട്ട്‌മെന്റിനും ശുപാർശ

തിരുവനന്തപുരം : നഗരഭരണം സുഗമമവും കാര്യക്ഷമവുമാക്കാൻ സംസ്ഥാനത്തെ കോർപറേഷനുകളിൽ നിലവിലുള്ള സിറ്റിയറിംഗ് കമ്മിറ്റിയെ മേയറുടെ നേതൃത്വത്തിലുള്ള സിറ്റി ക്യാബിനറ്റാക്കി മാറ്റാൻ ശുപാർശ.

സംസ്ഥാന സർക്കാരും നഗര തദ്ദേശ സ്ഥാപനവും സംയുക്തമായി തിരഞ്ഞെടുക്കുന്ന ചീഫ് എക്‌സിക്യൂട്ടീവിനെ കോർപ്പറേഷനിൽ നിയമിക്കണം. പൊലീസ്‌ മേധാവിയെ സിറ്റി കാബിനറ്റിന്റെ എക്സ്ഓഫീഷ്യോ അംഗമാക്കണമെന്നും കേരള നഗരനയ കമ്മിഷൻ ഷൻ റിപ്പോർട്ടിൽ ശുപാർശയുണ്ട്. കമ്മീഷന്റെ അന്തിമ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.മന്ത്രി എം.ബി.രാജേഷ്, കമ്മിഷൻ ചെയർമാൻ ഡോ.എം.സതീഷ് കുമാർ, തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ്, കമ്മീഷൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

നഗരതല അർബൻ ഒബ്സർവേറ്ററികൾ സ്ഥാപിക്കണം.ഖരമാലിന്യ പരിപാലനം,കാലാവസ്ഥാ, ദുരന്തനിവാരണം എന്നിവയ്ക്കായി പ്രത്യേക സെല്ലുകൾ സ്ഥാപിക്കണം. ഫിനാൻസ് ഓഫീസർ, ഹെൽത്ത് ഓഫീസർ,ഇലക്ട്രിക്കൽ എൻജിനിയർ, മെക്കാനിക്കൽ എൻജിനിയർ,ലീഗൽ ഓഫീസർ,ഡിജിറ്റൽ ഓഫീസർ,പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികൾ സൃഷ്ടിക്കണം..വിദഗ്ദ്ധരെ ഡയറക്ടർ പ്ലാനിംഗ്, ഡയറക്ടർ ഫിനാൻസ് തസ്തികളിൽ നിയോഗിക്കണം.എൽ.എസ്.ജി കേഡർ രൂപീകരിക്കുന്നതിന് മുനിസിപ്പൽ സ്റ്റാഫ് റിക്രൂട്ട്‌മെന്റ് സംവിധാനം വേണം. പദ്ധതി ആസൂത്രണത്തിലും നിർവഹണത്തിലും പ്രൊഫഷണലിസം ഉറപ്പാക്കി തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ എസ്.പി.വികൾ സ്ഥാപിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

മറ്റുപ്രധാന

ശുപാർശകൾ

നഗരാസൂത്രണത്തിൽ കാലാവസ്ഥമാറ്റങ്ങളെ പ്രതിരോധിക്കുന്ന തരത്തിൽ അപകടസാദ്ധ്യതാ മാസ്റ്റർ പ്ലാൻ വികസിപ്പിക്കണം.

കോർപറേഷനുകളിൽ വികസന പ്രവർത്തനങ്ങൾക്ക് മുനിസിപ്പൽ ബോണ്ടുകൾ ആരംഭിക്കണം.
സംസ്ഥാന തലത്തിൽ കാലാവസ്ഥാ ധനകാര്യ ഉപദേശക സെൽ സ്ഥാപിക്കണം.
വ്യവസായ ലൈസൻസിന് ഫാസ്റ്റ് ട്രാക്ക് ഏകജാലകം സംവിധാനം നടപ്പാക്കണം
എല്ലാ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും സിറ്റി ബിസിനസ് ഡെവലപ്‌മെന്റ് കൗൺസിലുകൾ സ്ഥാപിക്കണം
സംസ്ഥാന ഗ്രാന്റുകൾ ആശ്രയിക്കുന്നത് കുറച്ച് തനത് വരുമാനം വർധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കണം.
തദ്ദേശ സ്ഥാപന പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ സ്ഥാനങ്ങളുടെയും യോഗങ്ങൾ വിളിക്കാൻ തദ്ദേശ സ്ഥാപന അദ്ധ്യക്ഷർക്ക് നിയമപരമായ അധികാരം നൽകണം.
തദ്ദേശ സ്ഥാപനങ്ങളിൽ 25 ശതമാനം സീറ്റ് യുവജനങ്ങൾക്കായി സംവരണം ചെയ്യണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TVM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA