SignIn
Kerala Kaumudi Online
Saturday, 06 June 2026 7.43 PM IST

കനത്ത മഴ; കാസർകോട് മതിലിടിഞ്ഞ് വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

READ ENGLISH VERSION
kasaragod

കാസർകോട്: വീടിന്റെ മതിലിടി‌ഞ്ഞ് വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു. കാസർകോട് ആദൂർ സഞ്ചക്കടവിലാണ് ദാരുണ സംഭവം നടന്നത്. അബൂബക്കറിന്റെ കുട്ടികളായ മുൻസീർ (10)​, മുസമ്മിൻ (14)​ എന്നിവരാണ് മരിച്ചത്. അയൽവാസിയായ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. അവധിക്കാലത്ത് കുട്ടികൾ വീടിന്റെ അടുത്ത് ഒരു ചെറിയ കട നടത്തിയിരുന്നു. ഈ കടയ്ക്ക് അടുത്തുള്ള മതിലാണ് വെെകിട്ടോടെ ഇടിഞ്ഞുവീണത്. മഴ ശക്തമായതിന് പിന്നാലെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA, DIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA