SignIn
Kerala Kaumudi Online
Friday, 25 September 2026 2.00 AM IST

നെയ്യ് ക്രമക്കേട്: ക്രിമിനൽ കേസില്ല; അച്ചടക്ക നടപടിക്ക് നിർദേശം

READ ENGLISH VERSION
aa


# നഷ്ടം ഈടാക്കണമെന്നും
ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ ആടിയശിഷ്ടം നെയ്യ് ക്രമക്കേടിൽ വിജിലൻസ് പ്രതി ചേർത്തിരുന്ന ദേവസ്വം ഉദ്യോഗസ്ഥരെയടക്കം ക്രിമിനൽ നടപടിയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകി. മനഃപൂർവം പണം തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും വ്യക്തിപരമായി കുറ്റം ചുമത്താനുള്ള വസ്തുതകൾ കണ്ടെത്തുക ശ്രമകരമാണെന്നും വിജിലൻസ് അന്വേഷണസംഘം അറിയിച്ച സാഹചര്യത്തിലാണിത്.

അതേസമയം, പ്രതികൾക്കെതിരെ ദേവസ്വം ബോർഡ് വകുപ്പുതല അച്ചടക്ക നടപടികൾ പരിഗണിക്കണമെന്നും നഷ്ടം ഈടാക്കണമെന്നും ജസ്റ്റിസ് വി. രാജവിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

43 പേരെയാണ് പ്രതിചേർത്തിരുന്നത്. നെയ്യ് പായ്‌ക്കറ്റുകളുടെ ഉത്പാദനം മുതൽ വിൽപ്പന വരെയുള്ള ഘട്ടങ്ങളിൽ ഉദ്യോഗസ്ഥർ കാട്ടിയ കടുത്ത അശ്രദ്ധയും മേൽനോട്ടക്കുറവും കാരണം 17,14,460 രൂപയുടെ നഷ്ടമുണ്ടായെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു.

പ്രൊഫഷണലുകളെ

നിയമിക്കണം

ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന ശബരിമലയിലെ ഭരണനിർവഹണം കാര്യക്ഷമമാക്കാൻ പ്രൊഫഷണൽ വൈദഗ്ദ്ധ്യമുള്ളവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന കാര്യം ദേവസ്വം ബോർഡ് ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പ്രധാന തസ്തികകളിലെ നിയമനത്തിന് സീനിയോറിറ്റി വിലമതിക്കുന്നുണ്ടെങ്കിലും, ആധുനിക മാനേജ്‌മെന്റ് രീതികൾ അറിയാവുന്നവരുമുണ്ടാകണം. മുതിർന്ന ഉദ്യോഗസ്ഥർക്ക് ഐ.ഐ.എം പോലെയുള്ള സ്ഥാപനങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്ന കാര്യവും ബോർഡ് ആലോചിക്കണം. കോടതി നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ പ്രവർത്തനരേഖ മൂന്നാഴ്ചയ്‌ക്കകം സമർപ്പിക്കാനും ദേവസ്വംബെഞ്ച് ഉത്തരവിട്ടു. വിഷയം ഒക്ടോബർ 23ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA