SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 AM IST

മന്ത്രിസഭ പരിഗണിച്ച കരടുബില്ലിലെ വ്യവസ്ഥ: സർവകലാശാലാ ചട്ടഭേദഗതിയിൽ ഒപ്പിടാൻ ഗവർണർക്ക് സമയപരിധി

kerala

തിരുവനന്തപുരം: സർവകലാശാലകളിലെ ചട്ടഭേദഗതികളിൽ ഒപ്പിടാൻ ചാൻസലറായ ഗവർണർക്ക് സമയപരിധി കല്പിക്കുന്ന ബിൽ വരുന്നു. സെനറ്റ് ചട്ടഭേദഗതി പാസാക്കി ചാൻസലർക്കയച്ച് 60 ദിവസത്തിനകം അനുമതി നൽകിയില്ലെങ്കിൽ, അനുമതി ലഭിച്ചതായി കണക്കാക്കും. നിലവിൽ സമയപരിധിയില്ല.

മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കെത്തിയ സർവകലാശാലാ നിയമഭേദഗതി ബില്ലിലാണ് ഈ വ്യവസ്ഥ. ചാൻസലർ തിരിച്ചയയ്ക്കുന്ന ചട്ടഭേദഗതി സെനറ്റ് വീണ്ടും പാസാക്കിയാൽ, സെനറ്റ് നിശ്ചയിക്കുന്ന ദിവസം മുതൽ ഭേദഗതി പ്രാബല്യത്തിലാവും.

സ്വയംഭരണ കോളേജുകൾക്ക് സർവകലാശാലകൾ 30 ദിവസത്തിനകം എൻ.ഒ.സി നൽകിയില്ലെങ്കിൽ, അത് ലഭിച്ചതായി കണക്കാക്കുമെന്ന യു.ജി.സി ചട്ടത്തിന്റെ മാതൃകയിലാണ് ഗവർണർക്കും സമയപരിധി നിശ്ചയിച്ചത്. സെനറ്റ് പാസാക്കുന്ന ചട്ടഭേദഗതിയിൽ എതിർപ്പറിയിക്കുകയോ ഭേദഗതികൾ നിർദ്ദേശിക്കുകയോ ചെയ്തില്ലെങ്കിൽ 61-ാം ദിവസം ഭേദഗതിക്ക് ചാൻസലറുടെ അനുമതി കിട്ടിയതായി കണക്കാക്കും.

സർവകലാശാലകളുടെ ചട്ടഭേദഗതികൾ ചാൻസലർ അനന്തമായി തടഞ്ഞുവയ്ക്കുന്നതിനാലാണ് സർവകലാശാലാ നിയമപരിഷ്കരണ കമ്മിഷന്റെ ശുപാർശപ്രകാരം ഈ ഭേദഗതികൾ കൊണ്ടുവരുന്നത്.

സർവകലാശാലകളിലെ ചാൻസലറായ ഗവർണറുടെ അധികാരം കവരുന്ന ബിൽ നിയമസഭ പാസാക്കിയാലും, നിയമമാവണമെങ്കിൽ ഗവർണർ ഒപ്പുവയ്ക്കണം.

സർവകലാശാലയുടെ ഭരണപരമായ എല്ലാകാര്യങ്ങളിലും ചട്ടഭേദഗതി വരുത്താൻ സെനറ്റിന് അധികാരമുണ്ട്. സെനറ്റ് പാസാക്കുന്ന ഭേദഗതി സിൻഡിക്കേറ്റംഗീകരിച്ച് ചാൻസലർക്ക് കൈമാറും. ചാൻസലർ ഒപ്പിട്ടാലേ ഭേദഗതി പ്രാബല്യത്തിലാവൂ.

നാലുവർഷ ബിരുദത്തിലെ ക്രെഡിറ്റ്- കോളേജ് ട്രാൻസ്ഫർ, സർവകലാശാലാ സേവനങ്ങൾ വിദ്യാർത്ഥികളുടെ അവകാശമാക്കൽ എന്നിവയ്ക്കടക്കം നിരവധി വ്യവസ്ഥകളും ബില്ലിലുണ്ട്. യഥാസമയം പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും അദ്ധ്യാപകരുടെ ഉത്തരവാദിത്തമാവും. എട്ട് സർവകലാശാലാ നിയമങ്ങളാണ് ഭേദഗതി ചെയ്യുന്നത്. വിവാദ വ്യവസ്ഥകൾ ഒരുവട്ടംകൂടി ചർച്ചചെയ്ത് അടുത്ത മന്ത്രിസഭായോഗത്തിൽ ബിൽ അന്തിമമാക്കിയേക്കും.

ബിരുദം നൽകാൻ

അധികാരം സിൻഡിക്കേറ്റിന്

# ബിരുദം നൽകാനുള്ള അധികാരം സിൻഡിക്കേറ്റിനാക്കും. നിലവിൽ കാലിക്കറ്റ്, കേരളയിലടക്കം സെനറ്റിനാണ് അധികാരം. അതിനാൽ ബിരുദഫലം പ്രസിദ്ധീകരിച്ചാലും സെനറ്റ് ചേരുന്നതുവരെ ബിരുദസർട്ടിഫിക്കറ്റ് നൽകാനാവാത്ത സാഹചര്യമാണ്.

#സിൻഡിക്കേറ്റിന്റെ വലിപ്പം കുറയ്ക്കുന്നുണ്ട്. കേരളയിലും കാലിക്കറ്റിലും സിൻഡിക്കേറ്റിലെ അംഗസംഖ്യ 26ൽ നിന്ന് 16ആയി ചുരുങ്ങും. മറ്റിടങ്ങളിൽ 15പേരുണ്ടാവും. അനദ്ധ്യാപകരടക്കം അക്കാഡമിക് ഇതര മേഖലയിലെ നോമിനേറ്റഡ് അംഗങ്ങളെ ഒഴിവാക്കും. ഇതോടെ ഗവർണറുടെ നോമിനികൾക്ക് സിൻഡിക്കേറ്റിലെത്താനാവില്ല.

കേ​ര​ള​ ​സി​ൻ​ഡി​ക്ക​റ്റ്
യോ​ഗം​ ​മാ​റ്റിവി.​സി

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ഇ​ന്ന​ലെ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​സി​ൻ​ഡി​ക്കേ​റ്റ് ​യോ​ഗം​ ​മാ​റ്റി​വ​ച്ച് ​വൈ​സ്ചാ​ൻ​സ​ല​ർ​ ​ഡോ.​മോ​ഹ​ന​ൻ​ ​കു​ന്നു​മ്മേ​ൽ.​ ​സെ​ന​റ്റ് ​ഹൗ​സ് ​ക്യാ​മ്പ​സി​ൽ​ ​എ​സ്.​എ​ഫ്.​ഐ​ ​പ​ന്ത​ൽ​ ​കെ​ട്ടി​ ​സ​മ​രം​ ​തു​ട​രു​ന്ന​തി​നാ​ലാ​ണി​ത്.​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​യൂ​ണി​യ​ൻ​ ​തെ​ര​ഞ്ഞെ​ടു​പ്പ് ​ക​ഴി​ഞ്ഞി​ട്ടും​ ​യൂ​ണി​യ​ൻ​ ​രൂ​പീ​ക​രി​ച്ച് ​വി​ജ്ഞാ​പ​നം​ ​പു​റ​പ്പെ​ടു​വി​ക്കാ​ത്ത​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചാ​ണ് ​സ​മ​രം.​ ​ഹൈ​ക്കോ​ട​തി​യി​ലെ​ ​മൂ​ന്ന് ​കേ​സു​ക​ളി​ൽ​ ​തീ​ർ​പ്പു​ണ്ടാ​ക്കാ​തെ​ ​തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ​വി.​സി​യു​ടെ​ ​നി​ല​പാ​ട്.
സം​ഘ​ർ​ഷം​ ​ഒ​ഴി​വാ​ക്കു​ന്ന​തി​ന് ​വി​സി​ ​ഇ​ന്ന​ലെ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തി​യി​ല്ല.​ .​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ക്യാ​മ്പ​സി​നു​ള്ളി​ൽ​ ​പ​ന്ത​ൽ​ ​കെ​ട്ടി​ ​സ​മ​രം​ ​ന​ട​ത്തു​ന്ന​ത് ​ഇ​താ​ദ്യ​മാ​യാ​ണ്.​ ​പ​ന്ത​ൽ​ ​പൊ​ളി​ക്കാ​ൻ​ ​യൂ​ണി​വേ​ഴ്സി​റ്രി​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​പൊ​ലീ​സ് ​ന​ട​പ​ടി​യെ​ടു​ത്തി​ല്ല.​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​യൂ​ണി​യ​ൻ​ ​രൂ​പീ​ക​രി​ക്കാ​തെ​ ​വി​സി​യെ​ ​ക്യാ​മ്പ​സി​ൽ​ ​പ്ര​വേ​ശി​ക്കാ​ൻ​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന​താ​ണ് ​എ​സ്എ​ഫ്ഐ​യു​ടെ​ ​നി​ല​പാ​ട്.​ .​ ​ഒ​രു​ ​ഡോ​ക്ട​റെ​ ​ന്ന​ ​നി​ല​യി​ൽ​ ​രോ​ഗം​ ​വ​രാ​തെ​ ​രോ​ഗ​ത്തെ​ ​പ്ര​തി​രോ​ധി​ക്കു​ന്ന​ൽ​ ​വി​ശ്വ​സി​ക്കു​ന്ന​ത് ​കൊ​ണ്ടാ​ണ് ​സം​ഘ​ർ​ഷം​ ​ഒ​ഴി​വാ​ക്കാ​ൻ​ ​താ​ൻ​ ​സി​ൻ​ഡി​ക്കേ​റ്റ് ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ത്ത​ത്.,​ ​വി​സി​ ​അം​ഗീ​ക​രി​ക്കേ​ണ്ട​ ​ഫ​യ​ലു​ക​ളോ,​ ​ഒ​പ്പ് ​വ​യ്ക്കേ​ണ്ട​ ​ഡി​ഗ്രി​ ​സ​ർ​ട്ടി​ഫി​ക്കു​ക​ളോ​ ​വി​സി​ ​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​കെ​ട്ടി​ക്കി​ട​ക്കു​ന്നി​ല്ലെ​ന്നും​ ​വി​സി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA