
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഭൂരിഭാഗവും സ്വകാര്യ മെഡിക്കൽ സർവകലാശാലകളാവാൻ ഒരുക്കം തുടങ്ങി. പ്രവേശനത്തിലും ഫീസിലും സർക്കാർ നിയന്ത്രണമുണ്ടാവില്ലെന്നതാണ് ഇതിലെ നേട്ടം. നിലവിൽ എൻ.ആർ.ഐ ക്വോട്ടയിലടക്കം മുഴുവൻ സീറ്റിലും മെരിറ്റടിസ്ഥാനത്തിൽ എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റാണ്. ഫീസ് നിശ്ചയിക്കുന്നത് റിട്ട.ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനായ സമിതിയും. സർവകലാശാലയായാൽ നീറ്റ് യോഗ്യത നേടിയവരെ മെരിറ്റ് പരിഗണിക്കാതെ പ്രവേശിപ്പിക്കാം.
സ്വകാര്യ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസിന് 30 ലക്ഷം വരെയും എൻ.ആർ.ഐ ക്വോട്ടയിൽ 45 ലക്ഷം വരെയുമാണ് ഫീസ്. 85 ശതമാനം സീറ്റുകളിൽ ഒരേ നിരക്കാണ് .7.87 ലക്ഷം മുതൽ 8.87 ലക്ഷം വരെയാണ് ഫീസ്. എൻ.ആർ.ഐ ക്വോട്ടയിൽ 21.54 ലക്ഷമാണ് വാർഷിക ഫീസ്. ഡെന്റൽ, നഴ്സിംഗ്, ഫാർമസി, പാരാ മെഡിക്കൽ കോളേജുകളും സർവകലാശാലയിൽ കൂട്ടിച്ചേർക്കാം. 18 സ്വാശ്രയ ഡെന്റൽ കോളേജുകളിൽ മെരിറ്റ് സീറ്റുകളിലെ ഫീസ് 3,47,487 രൂപയും എൻ.ആർ.ഐ ക്വോട്ടയിൽ 6.30 ലക്ഷവുമാണ്. എം.ഡി.എസിന് 8,92,500 രൂപയും. എൻ.ആർ.ഐ ക്വോട്ടയിൽ 15.75 ലക്ഷവുമാണ്. ബി.എസ്.സി നഴ്‌സിംഗിന് 85% സീറ്റുകളിൽ 80,328 രൂപയും, 15% എൻ.ആർ.ഐ ക്വോട്ടയിൽ 1,04,500 രൂപയുമാണ് ഫീസ്. സ്വകാര്യ സർവകലാശാലകളിൽ ഇത് മൂന്നു മുതൽ നാലര ലക്ഷം വരെയാണ്.
മെരിറ്റ് സീറ്റ്
കുറയും
കനത്ത ഫീസ് ഇടത്തരക്കാർക്കു പോലും താങ്ങാനാവില്ല. സ്വാശ്രയ കോളേജുകളിലെ മെരിറ്റ് സീറ്റുകൾ ഇല്ലാതാവുന്നതോടെ പഠനാവസരം കുറയും. എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റും ചുരുങ്ങും.
നിലവിൽ സ്വാശ്രയ കോളേജുകളിലെ പാവപ്പെട്ട കുട്ടികൾക്ക് സർക്കാരിന്റെ ബി.പി.എൽ സ്കോളർഷിപ്പുണ്ട്. സ്വകാര്യ സർവകലാശാലയിൽ ഫീസിളവോ സ്കോളർഷിപ്പോ ഉറപ്പില്ല.
നിലവിൽ സംവരണ ഉറപ്പാക്കിയാണ് എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റ്. സ്വകാര്യ സർവകലാശാലകളിൽ പട്ടിക വിഭാഗ സംവരണം മാത്രം
5555
ആകെ എം.ബി.ബി.എസ് സീറ്റുകൾ
3045
19 സ്വാശ്രയ കോളേജിലെ സീറ്റുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |