
ന്യൂഡൽഹി: ഈ വർഷത്തെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിലെ 27 ചോദ്യങ്ങൾക്കെതിരെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹർജി. യു.പി.എസ്.സിക്ക് നോട്ടീസ് അയക്കാൻ ട്രൈബ്യൂണൽ ഉത്തരവിട്ടു. ഒക്ടോബർ 8ന് വാദം കേൾക്കും. രണ്ടു ഹർജികളാണ് പരിഗണിച്ചത്. ഉത്തരസൂചികയിൽ പല ചോദ്യങ്ങൾക്കും തെറ്റായ ഉത്തരങ്ങളാണ് നൽകിയിരിക്കുന്നത്. ചില ചോദ്യങ്ങൾക്ക് ഒന്നിലധികം ശരിയുത്തരങ്ങളുണ്ടെന്ന് ഹർജികളിൽ ചൂണ്ടിക്കാട്ടി. ജനറൽ സ്റ്റഡീസ് പേപ്പർ-ഒന്നിലെ 8 ചോദ്യങ്ങളുടെ ഉത്തരങ്ങളിൽ തെറ്റുണ്ടെന്ന് നാലു ഉദ്യോഗാർത്ഥികളുടെ ഹർജിയിൽ ആരോപിച്ചു. സീറോ എഫ്.ഐ.ആർ,ടെന്നീസിലെ ഗ്ലാൻഡ് സ്ലാം കിരീടം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അടക്കം 27 എണ്ണത്തിൽ അപാകതയുണ്ടെന്നാണ് 63 പേർ ചേർന്ന് സമർപ്പിച്ച രണ്ടാമത്തെ ഹർജിയിൽ പറയുന്നത്. ചെറിയ മാർക്കിന്റെ വ്യത്യാസത്തിൽ മെയിൻ പരീക്ഷ എഴുതാനുള്ള കട്ട് ഓഫ് നേടാൻ സാധിക്കാത്തവരാണിവർ. മേയ് 24നായിരുന്നു പ്രിലിമിനറി പരീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |