SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.03 AM IST

ജനദിനം: കേരളം ഇന്ന് ബൂത്തിലേക്ക്; അസാം , പുതുച്ചേരി വോട്ടിംഗും ഇന്ന്

v

തിരുവനന്തപുരം: അടുത്ത അഞ്ചുവർഷം ഭരണത്തിന്റെ താക്കോൽ ആരെ ഏൽപ്പിക്കണമെന്ന് കേരളജനത ഇന്ന് തീരുമാനിക്കും. അസാമിലും പോണ്ടിച്ചേരിയിലും ഇന്നാണ് വോട്ടെടുപ്പ്,

പത്തു വർഷത്തെ വികസന, ക്ഷേമപ്രവർത്തനങ്ങൾക്ക് മനസ്കൊണ്ട് അംഗീകാരം നൽകി ജനങ്ങൾ ഭരണത്തുടർച്ച നൽകുമെന്ന ഉത്തമവിശ്വാസത്തിലാണ് എൽ.ഡി.എഫ്. ഭരണവിരുദ്ധ വികാരം ജനങ്ങളിലെത്തിക്കാൻ നടത്തിയ അശ്രാന്തപരിശ്രമം തങ്ങളെ അധികാരത്തിൽ തിരിച്ചെത്തിക്കുമെന്ന ദൃഢനിശ്ചയമാണ് യു.ഡി.എഫിന്. വീണ്ടും അക്കൗണ്ട് തുറക്കലല്ല, വളർച്ചയുടെ ആക്കം മറ്റുള്ളവർക്ക് ബോദ്ധ്യപ്പെടുത്തലാണ് ഇത്തവണ എൻ.ഡി.എ ലക്ഷ്യം. പരസ്യ പ്രചാരണം കഴിഞ്ഞുള്ള അവസാനഘട്ട കൂട്ടിക്കിഴിക്കലുകൾക്ക് ശേഷം മൂന്ന് മുന്നണികളും അമിത ആത്മവിശ്വാസത്തിലാണ്.

ഹാട്രിക് നേടിയാൽ കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ അദ്ധ്യായമാവും ഇടതു മുന്നണി രചിക്കുക. തിരിച്ചായാൽ ഭരണവിരുദ്ധ വികാരമെന്ന മറുപക്ഷത്തിന്റെ ആരോപണം ശരിവയ്ക്കലുമാവും. പത്തുവർഷത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും അധികാരത്തിലേറിയാൽ ടീം യു.ഡി.എഫ് എന്നത് വെറും വമ്പുപറച്ചിലായിരുന്നില്ലെന്ന് നെഞ്ചുനിവർത്തി തെളിയിക്കാം. വീണുപോയാൽ പലവിധ പൊട്ടിത്തെറികളാവും യു.ഡി.എഫിനെ കാത്തിരിക്കുക. ഒന്നിലധികം സീറ്റുകളിൽ വിജയം നേടിയാൽ ബി.ജെ.പി നടത്തിയ പരിഷ്കാരങ്ങൾക്കുള്ള അംഗീകാരവും സംസ്ഥാനത്ത് അതിവേഗം വളരുന്നതിന്റെ സൂചകവുമാകും.

വിവാദം ഒഴിയാതെ

ആരോപണ, പ്രത്യേരോപണങ്ങളിൽ മുന്നണികൾ പൂണ്ടിറങ്ങിയ തിരഞ്ഞെടുപ്പാണ് ഇത്. പരസ്യപ്രചാരണ സമയം കഴിഞ്ഞും ആരോപണങ്ങളുടെയും ആക്ഷേപങ്ങളുടെയും ഉറവ നിലയ്ക്കുന്നില്ല. പാലക്കാട്ട് വോട്ടർക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തു വന്നതാണ് ഇന്നലത്തെ ഞെട്ടൽ. ബി.ജെ.പിയെ ഇത് പ്രതിരോധത്തിലാക്കി. ഇതിനെതിരെ കോൺഗ്രസ് പരാതി നൽകി. വർക്കലയിലും ബി.ജെ.പിക്കെതിരെ സമാന ആരോപണമാണ് ഉയർന്നത്. പക്ഷെ പരാതിപ്പെട്ടത് സി.പി.എമ്മും. അടൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ നടന്ന ലഘുലേഖ വിതരണവും ചട്ടം തെറ്റിച്ച് സ്ഥാനാർത്ഥി മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയതും മറ്റൊരു വിവാദം.

പോളിംഗ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ

വൈകിട്ട് 6ന് ക്യൂവിലുള്ളവർക്കും വോട്ട് ചെയ്യാം

നിയോജകമണ്ഡലങ്ങൾ: 140

വോട്ടർമാർ: 2,71,42,952

സ്ഥാനാർത്ഥികൾ: 883

വോട്ടെണ്ണൽ: മേയ് 4ന്

ബൂത്തുകൾ 30,495

ക്രിട്ടിക്കൽ ബൂത്തുകൾ 2040

സുരക്ഷാജീവനക്കാർ: 76000

പോളിംഗ് ഉദ്യോഗസ്ഥർ 1.46ലക്ഷം

പോളിംഗ് ബൂത്തിൽ

കുടിവെള്ളം, ഫാൻ

പോളിംഗ് സ്റ്റേഷനുകളിൽ 100 ശതമാനം വെബ് കാസ്റ്റിംഗ്. വോട്ടർമാർക്ക് വിശ്രമിക്കാൻ പന്തൽ, കുടിവെള്ളം, ഫാൻ, ക്യൂ ഒഴിവാക്കാൻ സംവിധാനം, വൃദ്ധർക്ക് കസേര. മൊബൈൽ ഫോൺ സൂക്ഷിക്കാൻ പ്രത്യേക സ്ഥലം. ഭിന്നശേഷി വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും ബൂത്തുകളിൽ മുൻഗണന. ബൂത്തുകളിൽ റാമ്പുകളും വീൽചെയറുകളും. കാഴ്ച പരിമിതിയുള്ളവർക്ക് ബ്രെയിൽ ലിപി സൗകര്യമുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ, സഹായത്തിന് വോളന്റിയർമാർ, ആംഗ്യഭാഷാ സഹായം. ഭിന്നശേഷിക്കാർക്ക് യാത്രാസൗകര്യം.

വോട്ട് എവിടെ

എന്നറിയാൻ

തിരഞ്ഞെടുപ്പ് കമ്മിഷന്റെ https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റിൽ ഐഡി കാർഡിലെ 10 അക്ക എപിക് നമ്പർ നൽകണം. സംസ്ഥാനത്തിന്റെ സ്ഥാനത്ത് കേരളം തിരഞ്ഞെടുത്ത് ക്യാപ്ച കൂടി നൽകി സെർച്ച് ചെയ്താൽ ബൂത്ത് അറിയാം. കാർഡ് നമ്പർ അറിയില്ലെങ്കിൽ മൊബൈൽ ഫോൺനമ്പർ നൽകിയും വോട്ട് എവിടെയാണന്നറിയാം. ജില്ലയും മണ്ഡലവും പേരും വയസും നൽകിയും വോട്ട് എവിടെയാണെന്ന് വെബ്സൈറ്റിൽ അറിയാനാകും.

കന്നി വോട്ടിന് ഹൽവ

കന്നി വോട്ടർമാർക്ക് 'വോട്ട് സ്വീറ്റൻഡ് കേരള' എന്ന പേരിൽ തിരഞ്ഞെടുത്ത ബൂത്തിൽ ഹൽവ വിതരണമുണ്ട്. ഓരോ ഡി.ഇ.ഒ ഓഫീസിലും 200 ഹൽവ പാക്കറ്റുകൾ വീതം എത്തിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 4,66,408 കന്നി വോട്ടർമാരുണ്ട്

വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും ജനങ്ങളും സഹകരിക്കണം

- രത്തൻ ഖേൽക്കർ

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

ക​രു​തേ​ണ്ട​ ​രേഖ
ഇ​ല​ക്ഷ​ൻ​ ​ഐ​ഡി​ ​കാ​ർ​ഡ്,​​​ ​പാ​സ്‌​പോ​ർ​ട്ട്,​ ​ആ​ധാ​ർ​ ​കാ​ർ​ഡ്,​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സ്,​ ​പാ​ൻ​കാ​ർ​ഡ്,​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ന​ൽ​കു​ന്ന​ ​ഫോ​ട്ടോ​ ​പ​തി​ച്ച​ ​ഐ.​ഡി​ ​കാ​ർ​ഡ്,​ ​ബാ​ങ്ക്/​പോ​സ്റ്റ് ​ഓ​ഫീ​സി​ന്റെ​ ​ഫോ​ട്ടോ​ ​സ​ഹി​ത​മു​ള്ള​ ​പാ​സ്ബു​ക്ക്,​ ​ര​ജി​സ്ട്രാ​ർ​ ​ജ​ന​റ​ൽ​ ​ഒ​ഫ് ​ഇ​ന്ത്യ​ ​ന​ൽ​കു​ന്ന​ ​സ്മാ​ർ​ട്ട് ​കാ​ർ​ഡ്,​ ​ദേ​ശീ​യ​ ​തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​ ​ജോ​ബ് ​കാ​ർ​ഡ്,​ ​ആ​രോ​ഗ്യ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​സ്മാ​ർ​ട്ട് ​കാ​ർ​ഡ്,​ ​ഫോ​ട്ടോ​ ​സ​ഹി​ത​മു​ള്ള​ ​പെ​ൻ​ഷ​ൻ​ ​രേ​ഖ​ ​തു​ട​ങ്ങി​ 11​ ​അം​ഗീ​കൃ​ത​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ​ക​ളി​ലൊ​ന്ന് ​ക​രു​ത​ണം.

പ​ക​ൽ​ ​
പൊ​ള്ളും;
കു​ട​യെ​ടു​ക്ക​ണേ

പ​ക​ൽ​ ​കൊ​ടും​ ​ചൂ​ട് ​തു​ട​രു​ന്ന​തി​നാ​ൽ​ ​പോ​ളിം​ഗ് ​ബൂ​ത്തി​ലേ​ക്ക് ​പോ​കു​മ്പോ​ൾ​ ​ക​രു​ത​ൽ​ ​വേ​ണം.​ ​കാ​ൽ​ന​ട​യാ​യി​ ​പോ​കു​ന്ന​വ​ർ​ ​കു​ട​യെ​ടു​ക്കാ​ൻ​ ​മ​റ​ക്കേ​ണ്ട.​ ​രാ​വി​ലെ​ 11​ ​മു​ത​ൽ​ 3​ ​വ​രെ​ ​നേ​രി​ട്ട് ​ശ​രീ​ര​ത്തി​ൽ​ ​വെ​യി​ലേ​ൽ​ക്കു​ന്ന​ത് ​ഒ​ഴി​വാ​ക്ക​ണം.​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​ശ​രീ​ര​ത്തി​ൽ​ ​നേ​രി​ട്ട് ​ചൂ​ടേ​ൽ​ക്കു​ന്ന​ത് ​സൂ​ര്യാ​ഘാ​തം,​ ​സൂര്യതപം,​ ​നി​ർ​ജ​ലീ​ക​ര​ണം​ ​പോ​ലെ​യു​ള്ള​ ​ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മാ​കാ​ൻ​ ​ഇ​ട​യു​ണ്ട്.
പാ​ല​ക്കാ​ട്,​കൊ​ല്ലം,​ ​കോ​ട്ട​യം,​ ​പ​ത്ത​നം​തി​ട്ട,​തി​രു​വ​ന​ന്ത​പു​രം,​ ​ആ​ല​പ്പു​ഴ,​ ​എ​റ​ണാ​കു​ളം,​ ​തൃ​ശൂ​ർ,​ ​മ​ല​പ്പു​റം​ ​ജി​ല്ല​ക​ളി​ലാ​ണ് ​ഇ​ന്ന് ​ചൂ​ട് ​ഉ​യ​രാ​ൻ​ ​സാ​ദ്ധ്യ​ത.​ ​പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ ​കു​പ്പി​വെ​ള്ളം​ ​ക​രു​തു​ക.​ ​നേ​രി​ട്ട് ​അ​ധി​ക​നേ​രം​ ​വെ​യി​ലേ​ൽ​ക്കാ​തി​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം.

പ്ര​ശ്‌​ന​ ​ബാ​ധി​ത​ ​ബൂ​ത്ത്
കൂ​ടു​ത​ൽ​ ​ക​ണ്ണൂ​രിൽ

സം​സ്ഥാ​ന​ത്ത് ​പ്ര​ശ്ന​ബാ​ധി​ത​ ​ബൂ​ത്തു​ക​ളി​ലേ​റെ​യും​ ​ക​ണ്ണൂ​രി​ലാ​ണ് ​-​ 771.​ ​കോ​ഴി​ക്കോ​ട്-​ 312,​ ​കാ​സ​ർ​കോ​ട്-​ 238,​ ​തി​രു​വ​ന​ന്ത​പു​രം​-​ 212,​ ​കൊ​ല്ലം​-189,​ ​വ​യ​നാ​ട്-​ 69​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​മ​റ്റു​ ​ജി​ല്ല​ക​ളി​ലെ​ ​പ്ര​ശ്ന​ബാ​ധി​ത​ ​ബൂ​ത്തു​ക​ൾ.​ ​പ്ര​ശ്ന​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​എ​ ​വി​ഭാ​ഗം​ ​ബൂ​ത്തു​ക​ളി​ൽ​ ​നാ​ല് ​വീ​ത​വും​ ​ബി​ ​വി​ഭാ​ഗ​ത്തി​ൽ​ ​ര​ണ്ടു​ ​വീ​ത​വും​ ​കേ​ന്ദ്ര​ ​സേ​നാം​ഗ​ങ്ങ​ളു​ണ്ടാ​കും.​ ​അ​ധി​കം​ ​പൊ​ലീ​സു​മു​ണ്ടാ​കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VOTING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA