SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.19 PM IST

കേരളം ജംഗിൾ രാജിലേക്ക് നീങ്ങുന്നു: വി.മുരളീധരൻ

v-muraleedharan

ന്യൂഡൽഹി: രാജ്യത്ത് കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി കേരളം മാറുന്ന സാഹചര്യം ആശങ്കപ്പെടുത്തുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുമ്പ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടിരുന്ന ജംഗിൾരാജിലേക്ക് കേരളം നീങ്ങുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ അനുദിനം റിപ്പോർട്ട് ചെയ്യുന്നത് ഭരണകക്ഷിയുടെയും ആഭ്യന്തരവകുപ്പിന്റെയും സമ്പൂർണ പരാജയമാണ് തെളിയിക്കുന്നത്.

കാക്കനാട്ടെ ഫ്ലാറ്റിൽ സജീവ് കൃഷ്ണ എന്ന ചെറുപ്പക്കാരൻ അതിക്രൂരമായി കൊല ചെയ്യപ്പെട്ട വാർത്ത മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ലഹരി മാഫിയയുടെ വിളയാട്ടം നിയന്ത്രിക്കാൻ കഴിയാതെ പോലീസ് നോക്കുക്കുത്തിയായി. മോഷണക്കേസ് പ്രതി ഒരുമാസമായി കൊച്ചിനഗരത്തിൽ ഒളിച്ചുതാമസിച്ച് ഒരു കൊലപാതകം നടത്തിയിട്ടും അറിഞ്ഞില്ല എന്നത് പൊലീസിന്റെ നിഷ്ക്രിയത്വത്തിന്റെ ആഴം വ്യക്തമാക്കുന്നു. കൊച്ചിയിൽ ഈ മാസം ഇത് മൂന്നാമത്തെ കൊലപാതകമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA