തിരുവനന്തപുരം: മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുൻ കായിക മന്ത്രി വി അബ്ദുറഹ്മാനെ തള്ളിപ്പറഞ്ഞ് കൂടുതൽ സ്റ്റാഫ് അംഗങ്ങൾ. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും അബ്ദുറഹ്മാൻ തിരുത്തിയില്ലെന്ന് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി ആർ രമേശ് എസ്‌ഐടിക്ക് മൊഴി നൽകി. തന്നിഷ്ടപ്രകാരം വകുപ്പിലെ കാര്യങ്ങൾ തീരുമാനിച്ചെന്നും രമേശ് എസ്‌ഐടിയുടെ ചോദ്യം ചെയ്യലിൽ ആരോപിച്ചു.
ടെൻഡറില്ലാതെ സ്‌പോൺസറെ വയ്ക്കരുതെന്ന മുന്നറിയിപ്പ് അബ്ദുറഹ്മാൻ അവഗണിച്ചു. എയ്‌ഡഡ് കോളേജ് അദ്ധ്യാപികയുടെ സേവനത്തിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടും മുൻമന്ത്രി ചെവികൊണ്ടില്ല. മന്ത്രിയുടെ സുഹൃത്തെന്ന നിലയിൽ മെയിലുകൾ കൈകാര്യം ചെയ്യാൻ അനുവദിച്ചുവെന്നും മൊഴിയിൽ പറയുന്നു.
മറ്റൊരു പ്രൈവറ്റ് സെക്രട്ടറിയായ സത്യപാലും അബ്ദുറഹ്മാനെതിരെ എസ്‌ഐടിക്ക് മൊഴി നൽകിയിരുന്നു. റിപ്പോർട്ടർ ചാനലിനെ സ്‌പോൺസറാക്കാനുള്ള തീരുമാനം മന്ത്രിയുടേതായിരുന്നു. ടെൻഡറില്ലാതെ സ‌്‌പോൺസറെ വയ്ക്കരുതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടും മുൻ മന്ത്രി തന്നിഷ്ടം പോലെ പ്രവർത്തിച്ചു. ആന്റോയുടെ ക്രിമിനൽ പശ്ചാത്തലവും മന്ത്രി അവഗണിച്ചതാണ് സത്യപാൽ മൊഴി നൽകി.
തട്ടിപ്പ് കേസിൽ മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണ്. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നിവയാണ് കുറ്റങ്ങൾ. പ്രാഥമിക അന്വേഷണത്തെ തുടർന്ന് എസ്ഐടി അംഗമായ പി വിക്രമന്റെ പരാതിയിലാണ് കേസ്. ആന്റോയും മറ്റും 2024 ഡിസംബർ മുതൽ ഗൂഢാലോചന നടത്തി. വ്യാജവും നിയമവിരുദ്ധവുമായ വ്യവസ്ഥകൾ അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിൽ എഴുതിച്ചേർത്ത് സർക്കാരിനെയും മറ്റുള്ളവരെയും വഞ്ചിക്കുകയും അന്യായലാഭം ഉണ്ടാക്കുകയും ചെയ്തു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് എഫ്ഐആറിലുള്ളത്.
More staff members have disassociated themselves from former Sports Minister V. Abdurahiman in the case involving a multi-crore fraud based on promises to bring Lionel Messi and the Argentina team to Kerala. G.R. Ramesh, the former private secretary, testified to the Special Investigation Team (SIT) that Abdurahiman failed to make corrections despite being alerted to procedural violations. During questioning by the SIT, Ramesh also alleged
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |