SignIn
Kerala Kaumudi Online
Friday, 23 October 2026 5.29 PM IST

ഭിന്നശേഷി സംവരണം; വിവാദ ഉത്തരവ് പിൻവലിച്ചു

p

തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിൽ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ 2021 നവംബർ എട്ടിനു ശേഷമുള്ള സ്ഥിരം നിയമനങ്ങൾ തടയുന്ന തരത്തിൽ പുറപ്പെടുവിച്ച സർക്കുലറിലെ തുടർനടപടികൾ നിറുത്തിവയ്ക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. നവംബർ 30 ലെ ഉത്തരവിനെതിരെ മാനേജ്‌മെന്റ് അസോസിയേഷനുകളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇടപെട്ടിരുന്നു.

തുടർന്ന് മാനേജ്‌മെന്റ് അസോസിയേഷനുകളുമായി ചർച്ച നടത്താനും സർക്കുലറിലെ നടപടികൾ മരവിപ്പിക്കാനും മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. അസോസിയേഷനുകളുമായി ഡയറക്ടർ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സർക്കുലറിലെ നടപടികൾ നിറുത്തിവയ്ക്കാൻ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകി പുതിയ സർക്കുലർ പുറപ്പെടുവിച്ചത്.

എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി നിയമനങ്ങൾ നടത്തുന്നതു വരെ 2021 നവംബർ എട്ടിനു ശേഷമുള്ള മറ്റ് നിയമനങ്ങൾ ദിവസവേതനാടിസ്ഥാനത്തിലേ മാത്രമേ പാടുള്ളൂ

എന്നായിരുന്നു ഡയറക്ടറുടെ സർക്കുലർ ദിവസവേതനാടിസ്ഥാനത്തിലല്ലാതെ സമർപ്പിക്കുന്ന നിയമന ഉത്തരവുകൾ മടക്കിനൽകാനും നിർദേശമുണ്ടായി. ഇതോടെ, 2021 നവംബർ എട്ടിനു ശേഷം നിയമനാംഗീകാരം ലഭിച്ച അദ്ധ്യാപകർ പ്രതിസന്ധിയിലായിരുന്നു.

1,255​ ​കോ​ടി​യു​ടെ
ക​ട​പ്പ​ത്രം
പു​റ​പ്പെ​ടു​വി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥം​ 1,255​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ക​ട​പ്പ​ത്രം​ ​പു​റ​പ്പെ​ടു​വി​ക്കു​ന്നു.​ ​ഇ​തി​നാ​യു​ള്ള​ ​ലേ​ലം​ 17​ന് ​റി​സ​ർ​വ് ​ബാ​ങ്കി​ന്റെ​ ​മും​ബ​യ് ​ഫോ​ർ​ട്ട് ​ഓ​ഫീ​സി​ൽ​ ​ഇ​ ​കു​ബേ​ർ​ ​സം​വി​ധാ​നം​ ​വ​ഴി​ ​ന​ട​ക്കും.​ ​ലേ​ലം​ ​സം​ബ​ന്ധി​ച്ച​ ​വി​ജ്ഞാ​പ​ന​ത്തി​നും​ ​(​ന​മ്പ​ർ​:​ ​എ​സ്.​എ​സ്1​/505​/2024​ഫി​ൻ.​ ​തി​യ​തി​ 12.12.2024​)​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ക്കും​ ​ധ​ന​വ​കു​പ്പി​ന്റെ​ ​വെ​ബ്‌​സൈ​റ്റ് ​(​w​w​w.​f​i​n​a​n​c​e.​k​e​r​a​l​a.​g​o​v.​i​n​)​ ​സ​ന്ദ​ർ​ശി​ക്ക​ണം.

സം​സ്കൃ​തം​ ​സെ​മി​നാ​ർ​ ​ഗ​വ​ർ​ണർഉ​ദ്ഘാ​ട​നം​ ​ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്കൃ​ത​ ​വി​ഭാ​ഗം​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ത്രി​ദി​ന​ ​അ​ന്താ​രാ​ഷ്ട്ര​ ​സം​സ്കൃ​ത​ ​സെ​മി​നാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യാ​ൻ​ 17​ന് ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തും.​ ​ചാ​ൻ​സ​ല​റാ​യ​ ​അ​ദ്ദേ​ഹം​ ​ആ​ദ്യ​മാ​യാ​ണ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തു​ന്ന​ത്.​ ​സെ​ന​റ്റ് ​ഹാ​ളി​ലാ​ണ് ​ഉ​ദ്ഘാ​ട​ന​ ​ച​ട​ങ്ങ്.​ 17​മു​ത​ൽ​ 19​വ​രെ​യാ​ണ് ​സെ​മി​നാ​ർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA