SignIn
Kerala Kaumudi Online
Monday, 10 August 2026 2.27 AM IST

കടലിൽ കാണാതാകുന്നത് ആദ്യമായല്ല: മുഖ്യമന്ത്രി

1

കൊച്ചി: മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാകുന്നത് ആദ്യമായല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ധീവരസഭയുടെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച പണ്ഡിറ്റ് കറുപ്പൻ ജന്മദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്നുപേരെ കടലിൽ കാണാതാകുന്നത് ആദ്യമായല്ല. കാണാതായവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാണ്. കഴിഞ്ഞ ഒമ്പത് ദിവസമായി കേന്ദ്രസർക്കാർ സഹായത്തോടെ ഡോർണിയർ വിമാനം ഉൾപ്പെടെ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. കുടുംബത്തിൽ നിന്ന് ഒരാളെ നഷ്ടപ്പെട്ടതു പോലെയാണ് സർക്കാർ ഇതിനെ കാണുന്നത്. ഇതുവരെ ഒരു സർക്കാരും കാണാതായവർക്കായി ഇത്തരത്തിൽ തെരച്ചിൽ നടത്തിയിട്ടില്ല. തെരച്ചിൽ തുടരും. മുൻ സർക്കാരിന്റെ കാലത്ത് 148 പേരെയാണ് കടലിൽ കാണാതായത്.

അതേസമയം,​ മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ സി.പി.എം നേതാവ് പി. രാജീവ്, ബി.ജെ.പി നേതാവ് വി.മുരളീധരൻ എം.എൽ.എ തുടങ്ങിയവർ രംഗത്തെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA