SignIn
Kerala Kaumudi Online
Thursday, 16 July 2026 2.12 AM IST

സെക്രട്ടേറിയറ്റ് ഡേറ്റാ ഡ്രിവൺ ഭരണപരിഷ്ക്കാരത്തിലേക്ക് # ഫയലുകൾ അതിവേഗം നീങ്ങും

vd-sathesan

തിരുവനന്തപുരം: ഫയൽനീക്കം വേഗത്തിലാകാൻ സെക്രട്ടേറിയറ്റിൽ ഡേറ്റാ ഡ്രിവൺ ഭരണപരിഷ്ക്കാരം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു.ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി.

ബിസിനസ് പോളിസി ആൻഡ് പ്രോസസ്സ് റീ എൻജിനീയറിങ് സെൽ രൂപീകരിക്കാനാണ് അനുമതി.ഓരോ വകുപ്പിലും നടക്കുന്ന കാര്യങ്ങൾ കൃത്യമായി അറിയാനുള്ള സംവിധാനമാണിത്. പദ്ധതികളുടെ കാര്യത്തിലും ഈ ഏകോപനം ഉണ്ടാകും, പ്രോജക്ട് മാപ്പിംഗ് വരും. സംസ്ഥാനത്തുടനീളം നടക്കുന്ന പ്രോജക്ടുകളുടെ സൽസ്ഥിതി കൃത്യമായി അറിയാനുള്ള സംവിധാനം ഏർപ്പെടുത്തും.
കോടിക്കണക്കിന് രൂപയാണ് പ്രോജക്ട് നടപ്പാക്കുന്നതിലെ കാലതാമസം മൂലം നഷ്ടപ്പെടുന്നത്. രണ്ടു കൊല്ലം കൊണ്ട് പൂർത്തിയാക്കേണ്ടത് 10 കൊല്ലം കഴിഞ്ഞാലും പൂർത്തിയാവുന്നില്ല. 100 കോടിയുടെ സ്ഥാനത്ത് 1000 കോടി രൂപയായി ചെലവ് വർദ്ധിക്കുന്നു.കൃത്യമായി പ്രോജക്ട് മാപ്പിംഗ് വന്നാൽ ഇത് തടയാം. അതിനായി പ്രോജക്ട് പ്രോട്ടോക്കോൾ ഉണ്ടാക്കും.അക്കൗണ്ടബിലിറ്റിയും വരും.കൃത്യസമയത്ത് പദ്ധതികൾ തീർക്കാനുള്ള നടപടിക്കാണ് ഇതുവഴി തുടക്കം കുറിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2027ലെ പദ്മ പുരസ്‌കാരങ്ങൾക്കായി സംസ്ഥാന സർക്കാരിന്റെ നാമനിർദ്ദേശ പട്ടിക മന്ത്രിസഭ അംഗീകരിച്ചു. ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കും.
പൊലിസ് വാഹനമിടിച്ചു മരിച്ച സ്‌കൂൾ വിദ്യാർത്ഥി ദേവനന്ദിന്റെ കുടുംബത്തിന് ധനസഹായം അനുവദിക്കും. ആറന്മുള വിമാനത്താവളത്തെക്കുറിച്ച് സർക്കാർ ആലോചിച്ചിട്ടുപോലുമില്ലെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA