SignIn
Kerala Kaumudi Online
Sunday, 02 August 2026 11.15 AM IST

മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്: തുടരന്വേഷണത്തിന് സർക്കാർ തീരുമാനം

veena-george
കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ വീണാ ജോർജ്

​​​

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് തീരുമാനം. പ്രതികളായ കെ‌എസ്‌യു പ്രവർത്തകർ നൽകിയ പരാതിയിലാണ് സർക്കാരിന്റെ തീരുമാനം. എസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകും കേസ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി നിർദേശം നൽകികഴി‌ഞ്ഞു.

ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ വീണാ ജോർജിനെതിരായ കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു വിവാദസംഭവം. ഒന്നാമത്തെ പ്ലാറ്റ്‌ഫോമിന് മുന്നിൽവച്ച് കെഎസ്‌യു പ്രവർത്തകരും വീണാ ജോ‌ർജിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഉന്തുംതള്ളുമുണ്ടാകുകയായിരുന്നു. പ്രതിഷേധത്തിന് പിന്നാലെ യാത്ര റദ്ദാക്കിയ മന്ത്രിയെ പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിലെത്തി വീണാ ജോർജിനെ കണ്ടിരുന്നു. രാത്രിയോടെ വിശദമായ പരിശോധനകൾക്കായി മന്ത്രിയെ പരിയാരം ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രതിഷേധത്തിനിടെ അറസ്റ്റുചെയ്ത അഞ്ച് കെഎസ്‌യു പ്രവ‌ർത്തകരെ ടൗൺ പൊലീസിന് കൈമാറി. തുടർന്ന് ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.

രണ്ടാഴ്ച കഴിഞ്ഞാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. തുടക്കത്തിൽ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചെന്നായിരുന്നു വീണാ ജോർജിന്റെ ഗൺമാന്റെ പരാതി. എന്നാൽ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്നായിരുന്നു വീണാ ജോർജിന്റെ മൊഴി.

English Summary

The Kerala government has ordered a further investigation into the alleged attack on former Health Minister Veena George by KSU workers. This decision follows a complaint filed by the accused KSU members. An SP-rank officer will probe the February 25th incident at Kannur railway station, where Veena George faced a black flag protest leading to a scuffle.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEENA GEORGE, VEENA GEORGE ATTACK CASE, KSU, UDF GOVERNMENT, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA