SignIn
Kerala Kaumudi Online
Monday, 20 July 2026 6.11 PM IST

എസ്.എൻ.പി.സി നേതൃസംഗമം വെള്ളാപ്പള്ളി​ ഉദ്ഘാടനം ചെയ്യും

vellappally

കൊച്ചി: ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ (എസ്.എൻ.പി.സി) വിഷൻ സമ്മിറ്റ് ത്രിദിന നേതൃസംഗമം 22ന് 3 മണിക്ക് വാഗമൺ എലിസബത്ത് ഇന്റർനാഷണൽ ഗുരുകുലത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. കൗൺസിൽ പ്രസിഡന്റ് കെ.എം. സജീവ് അദ്ധ്യക്ഷത വഹിക്കും. മനീഷ വിസ്ഡം പരീക്ഷാപദ്ധതിയുടെ കോഓർഡിനേറ്റർ ഡോ.കെ. സോമൻ ആമുഖപ്രഭാഷണം നടത്തും. മനീഷ വിസ്ഡം പദ്ധതിയുടെ നാലാം ഘട്ടം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ പി.കെ. പ്രകാശൻ ലോഗോ പ്രകാശിപ്പിക്കും.

പെൻഷനേഴ്സ് കൗൺ​സി​ൽ വൈസ് പ്രസി​ഡന്റ് പൊന്നുരുന്നി​ ഉമേശ്വരൻ, യോഗം കൗൺസിലർമാരായ സി.എം. ബാബു, പച്ചയിൽ സന്ദീപ്, ഇ.എസ്. ഷീബ, യൂണിയൻ പ്രസിഡന്റുമാരായ എം.ബി. ശ്രീകുമാർ (രാജാക്കാട്), ബിജു മാധവൻ (മലനാട് ), സജി​ പറമ്പത്ത് (നെടുങ്കണ്ടം), പി​. രാജൻ (ഇടുക്കി​), മീനച്ചി​ൽ യൂണി​യൻ ചെയർമാൻ സുരേഷ് ഇട്ടി​ക്കുന്നൻ, പീരുമേട് യൂണി​യൻ സെക്രട്ടറി​ ബി​നു, വനി​താസംഘം സെക്രട്ടറി​ അഡ്വ. സംഗീത വി​ശ്വനാഥൻ, സൈബർ സേന ചെയർമാൻ അനീഷ് പുല്ലുവേലി​ൽ എന്നി​വർ പങ്കെടുക്കും. കൗൺ​സി​ൽ സെക്രട്ടറി​ അഡ്വ.എം.എൻ. ശശി​ധരൻ സ്വാഗതവും ട്രഷറർ ആർ. ബോസ് നന്ദി​യും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VELLAPPALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA