SignIn
Kerala Kaumudi Online
Tuesday, 11 August 2026 3.13 AM IST

നിയമ വാഴ്ച സംരക്ഷിക്കപ്പെടണം: വെള്ളാപ്പള്ളി

photo

ചേർത്തല: ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ ചോദ്യം ചെയ്യാനും അധികാരത്തിന്റെ മറവിൽ നിയമ വാഴ്ചയെ അട്ടിമറിക്കാനുമുള്ള ശ്രമം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ബി.ഡി.ജെ.എസ് സംസ്ഥാന ലീഗൽ സെൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടന രാജ്യത്തിന്റെ ആത്മാവും പൗരാവകാശങ്ങളുടെ ശക്തമായ കവചവുമാണ്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന മൂല്യങ്ങളിൽ രാഷ്ട്രീയ താൽപര്യങ്ങൾക്കായി വെള്ളം ചേർക്കാൻ അനുവദിക്കരുത്. കുറ്റം തെളിയിക്കപ്പെടുന്നതിന് മുമ്പ് വ്യക്തികളെ കുറ്റവാളികളായി ചിത്രീകരിക്കുന്നതും, നിയമനടപടികളെ

സ്വാധീനിക്കാൻ ശ്രമിക്കുന്നതും നീതിന്യായ സംവിധാനത്തെ ചോദ്യം ചെയ്യലാണ്. സാധാരണക്കാർക്കും പിന്നാക്ക ദുർബല വിഭാഗങ്ങൾക്കും സൗജന്യ നിയമസഹായവും നീതിയും ഉറപ്പാക്കാണം. ബി.ഡി.ജെ.എസ്. ലീഗൽ സെൽ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും പൗരാവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നതിനുമുള്ള പോരാട്ട വേദിയായി മാറണമെന്നും വെള്ളാപ്പള്ളീ പറഞ്ഞു.

ലീഗൽ സെൽ സംസ്ഥാന ചെയർമാൻ അഡ്വ.സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.ബി. ഡി ജെ. എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി സംഘടനാ സന്ദേശം നൽകി.സംസ്ഥാന ഭാരവാഹികളായ പ്രതിഷ്പ്രഭ, ശ്രീകുമാർ തട്ടാരത്ത്, ശാന്താറാം റോയ്, കെ.പ്രദിപ്കുമാർ എന്നിവർ സംസാരിച്ചു.ലീഗൽ സെൽ സംസ്ഥാന കൺവീനർ അഡ്വ പി.എസ്. ജ്യോതിസ് സ്വാഗതവും അഡ്വ. സംഗീത വിശ്വനാഥൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VELLAPPALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA