
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പരിപാടിയിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും നടൻ മോഹൻലാലും പങ്കെടുക്കും. ഈ മാസം കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ വിജയ് സമ്മതിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പരിപാടിയുടെ തീയതി പിന്നീട് അറിയിക്കും. മുഖ്യമന്ത്രിയായശേഷം ആദ്യമായാണ് വിജയ് കേരളത്തിലേക്ക് എത്തുന്നത്. ഓപ്പറേഷൻ തൂഫാന്റെ ബ്രാൻഡ് അംബാസഡറാണ് മോഹൻലാൽ.
ചെന്നിത്തല ഇന്നലെ ചെന്നൈയിൽ വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അരമണിക്കൂർ നീണ്ട ചർച്ചയിൽ പദ്ധതിയിൽ തമിഴ്നാട് സർക്കാരിന്റെ പിന്തുണ വിജയ് ചെന്നിത്തലയെ അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലേയും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം മയക്കുമരുന്ന് വിതരണം സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങൾ കൈമാറും. അതിർത്തികളിൽ സംയുക്ത പരിശോധന നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. വിജയ് മുഖ്യമന്ത്രിയായ ശേഷം തമിഴ്നാട്ടിൽ പൊലീസിലെ പ്രത്യേക വിഭാഗം മയക്കുമരുന്ന് പരിശോധന ശക്തമാക്കിയിരുന്നു. എല്ലാ ആഴ്ചയും മുഖ്യമന്ത്രി ഇതു സംബന്ധിച്ച വിവരങ്ങൾ തേടുകയും ചെയ്യുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |