SignIn
Kerala Kaumudi Online
Saturday, 24 October 2026 6.02 AM IST

ഷിബിലയുടെ കൊലപാതകം 'പൊലീസ് ഇടപെട്ടിരുന്നെങ്കിൽ അവൾ ജീവനോടെ ഉണ്ടാകുമായിരുന്നു'

mla-hostel-rape

കോഴിക്കോട്: ഈങ്ങാപ്പുഴയിൽ കൊല്ലപ്പെട്ട ഷിബില ഭർത്താവിൽ നിന്ന് നേരിട്ടത് ക്രൂര പീഡനമാണെന്നും പൊലീസ് നടപടി എടുത്തിരുന്നെങ്കിൽ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് ഷിബിലയുടെ പിതാവ്. കഴിഞ്ഞ 28ന് പൊലീസ് സ്റ്റേഷനിൽ പ്രതി യാസിറിനെതിരെ പരാതി നൽകിയെങ്കിലും നാലു ദിവസത്തിനു ശേഷമാണ് ഒത്തുതീർപ്പിന് വിളിപ്പിച്ചത്. പിന്നീട് ഇടപെടലുകളുണ്ടായില്ല. സംഭവത്തിൽ ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് പിതാവും ബന്ധുക്കളും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയ്ക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും ഷിബിലയുടെ പിതാവ് പറഞ്ഞു. ഈ മാസം 18നാണ് ഷിബിലയെ ഭർത്താവ് യാസിർ മയക്കുമരുന്ന് ലഹരിയിൽ വെട്ടിക്കൊന്നത്.

എസ്.ഐയ്ക്ക് സസ്പെൻഷൻ


ഷിബില നൽകിയ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് താമരശ്ശേരി എസ്.ഐ നൗഷാദിന് സസ്പെൻഷൻ. കോഴിക്കോട് റൂറൽ എസ്.പിയാണ് അന്വേഷണ വിധേയമായി നൗഷാദിനെ സസ്‌പെൻഡ് ചെയ്തത്.

മനുഷ്യാവകാശ

കമ്മിഷൻ കേസെടുത്തു


ഷിബില കൊല്ലപ്പെടാൻ കാരണം താമരശേരി പൊലീസിന്റെ നിഷ്‌ക്രിയത്വമാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഏപ്രിൽ 29ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIOLENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA