മാനന്തവാടി: സഹോദരനൊപ്പം റോഡരികിലൂടെ നടന്നുപോയ വിദ്യാർഥിനി തെറ്റായ ദിശയിൽ അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ച് മരിച്ചു. മാനന്തവാടി - കല്ലോടി റോഡിൽ രണ്ടേനാലിൽ പന്നിച്ചാൽ പടിഞ്ഞാറെപ്പുത്തൻപ്പുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിവ രാജേഷ് (11) ആണ് മരിച്ചത്. മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.
വൈകിട്ട് നാലരയോടെ ഏഴു വയസ്സുകാരനായ അനിയൻ ഡെറിക്കിനൊപ്പം ദിവ രണ്ടേനാലിൽ ട്യൂഷനു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കല്ലോടി ഭാഗത്തുനിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന വാഹനം നിയന്ത്രണം തെറ്റി റോഡിന്റെ വലതുവശത്തേക്ക് കയറി കുട്ടികളെ പിന്നിൽ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കുട്ടികളെ ഇടിച്ച ശേഷം എതിരെ വന്ന ഇരുചക്രവാഹനത്തിലും ഇടിച്ചാണ് വാഹനം മുന്നോട്ടുപോയത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ദിവയെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവയുടെ ഒപ്പമുണ്ടായിരുന്ന സഹോദരൻ ഡെറിക് പരുക്കുകളോടെ രക്ഷപ്പെട്ടു. എതിരെ വന്ന സ്കൂട്ടർ യാത്രക്കാർക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
An 11-year-old student, Diva Rajesh, died after a speeding vehicle struck her and her seven-year-old brother on the Mananthavady-Kallodi road. The vehicle, traveling in the wrong direction, lost control and hit them from behind. Her brother sustained injuries. The incident, also involving a two-wheeler, was captured on CCTV footage.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |