SignIn
Kerala Kaumudi Online
Friday, 07 August 2026 8.13 PM IST

ക്ഷേമ പെൻഷൻ വിതരണത്തിൽ സഹകരണ സംഘങ്ങളെ ഒഴിവാക്കിയത് കേന്ദ്ര സഹായം നഷ്ടമാകാതിരിക്കാൻ; വിശദീകരണവുമായി സർക്കാ‌ർ

welfare-opension-
സാമൂഹ്യ ക്ഷേമ പെൻഷൻ

തിരുവനന്തപുരം ; ക്ഷേമ പെൻഷൻ വിതരണം സഹകരണ സംഘങ്ങൾ ഒഴിവാക്കി ദേശസാത്കൃത ബാങ്കുകൾ വഴി നേരിട്ട് വിതരണം ചെയ്യുന്നതിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകൾ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, സേവന പോർട്ടലിലെ രേഖപ്പെടുത്തലുകളിലെ പൊരുത്തക്കേടുകൾ, അർഹതയില്ലാത്തവർക്കോ ഒരേ വ്യക്തിക്ക് ഒന്നിലധികം തവണയോ പെൻഷൻ ലഭിക്കുന്ന സാഹചര്യം എന്നിവ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സർക്കാർ വിശദീകരിച്ചു.. കേന്ദ്ര സർക്കാരിന്റെ ഡി.ബിടി നിർദേശങ്ങൾ പൂർണമായി പാലിക്കാത്തത് മൂലം കേന്ദ്ര ധന സഹായമടക്കം നഷ്ടപെടുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടിയെ്നും സർക്കാരിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കുന്നു.

പൂർണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കൾക്ക് ഒഴികെ മറ്റെല്ലാ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കും പെൻഷൻ ഇനി ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിക്കും എനനാണ് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചക്. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) സംവിധാനത്തിലൂടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ നൽകാനാണ് പദ്ധതി. നിലവിൽ സഹകരണ സംഘങ്ങൾ മുഖേന വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്ന രീതിയാണുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOCIAL WELFARE PENSION, COOPERATIVE SOCIEITIES, PENSION DITRIBUTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA