SignIn
Kerala Kaumudi Online
Saturday, 24 October 2026 4.42 AM IST

സിനിമാ മേഖലയിലെ എല്ലാപേർക്കും തൊഴിൽ കരാർ ഉറപ്പാക്കണം,​ കരാർ ലംഘനം പരാതിപ്പെടാൻ അവകാശം വേണം: ഡബ്ല്യു സി സി

READ ENGLISH VERSION
dd

തിരുവനന്തപുരം : സിനിമാ മേഖലയിലെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് വിമെൻ ഇൻ സിനിമാ കളക്ടീവ്. അഭിനേതാക്കളടക്കം എല്ലാവർക്കും തൊഴിൽ കരാർ ഉറപ്പാക്കണമെന്നും സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്ന നിയമം എല്ലാ കരാറിലും ഉൾപ്പെടുത്തണമെന്നും ഡബ്ല്യ.സി.സി നിർദ്ദേശിച്ചു. കരാർ ലംഘനങ്ങൾ പരാതിപ്പെടാനുള്ള അവകാശം വേണമെന്നും സംഘടന ചൂണ്ടിക്കാട്ടി.

സോഷ്യൽ മീഡിയയിലൂടെയായിരുന്നു സംഘടന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്. പ്രതിഫലവും നിബന്ധനകളും കാലാവധിയും ക്രെഡിറ്റുകളും കരാറിൽ വ്യക്തമാക്കണമെന്ന് നിർദ്ദേശത്തിലുണ്ട്. ചലച്ചിത്ര വ്യവസായം അംഗീകരിക്കുന്ന കരാർ രൂപരേഖകൾ ഉണ്ടാകണം. കരാർ ലംഘനം റിപ്പോർട്ട് ചെയ്യാനുള്ള അവകാശം വേണം. താത്‌കാലിക ജീവനക്കാർക്കും കരാറുകൾ വേണം. സിനിമയുടെ പേരും തൊഴിലുടമയുടെയും ജീവനക്കാരന്റെയും വിശദാംശങ്ങളും വെളിപ്പെടുത്തണമെന്നും ഡബ്ല്യു. സി.സി ആവശ്യപ്പെടുന്നുണ്ട്.

നേരത്തെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടും കമ്മിറ്റി നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. ലൈംഗികാതിക്രമത്തിനെതിരായ 2013ലെ പോഷ് നിയമം നടപ്പാക്കണമെന്നും ലിംഗ വിവേചനവും പക്ഷപാത ഇടപെടലുകളും ലൈംഗികാതിക്രമങ്ങളും തടയണമെന്നും ആവശ്യമുണ്ട്. ലഹരി പദാർത്ഥങ്ങൾക്ക് അടിപ്പെട്ട് തൊഴിലിൽ ഏർപ്പെടരുത്. ഏജന്റുമാർ അനധികൃത കമ്മിഷൻ കൈപ്പറ്റാൻ പാടില്ല. തൊഴിലിടത്ത് ഭീഷണിയും തെറിവാക്കുകളും ബലപ്രയോഗവും അക്രമവും അപ്രഖ്യാപിത വിലക്കുകളുമെല്ലാം തടയണമെന്നും ഇക്കാര്യങ്ങളിൽ പരാതി നൽകാൻ ഔദ്യോഗിക പരിഹാര സമിതി വേണമെന്നും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WCC, WOMEN IN CINEMA, WOMEN IN CINEMA COLLECTIVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA