SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.04 AM IST

പൊലീസ് ട്രെയിനിംഗ് കോളേജിലെ എഴുത്തുപരീക്ഷക്കെതിരെ പരാതി നൽകി

തിരുവനന്തപുരം: പൊലീസ് ട്രെയിനിംഗ് കോളേജിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിനായി നടത്തിയ എഴുത്തുപരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൽ കമ്മിറ്റി പരാതി നൽകി.ഗവർണർക്കും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ് പരാതി നൽകിയത്.സർക്കാരിൽ മാറ്റം വരാനുള്ള സാധ്യത മുന്നിൽകണ്ട് വേണ്ടപ്പെട്ടവരെ പൊലീസ് ട്രെയിനിംഗ് കോളേജിൽ നിയമിക്കുന്നതിന്റെ ഭാഗമായാണ് തിരക്കിട്ട നിയമനങ്ങളെന്നാണ് ആക്ഷേപം.

എഴുത്ത് പരീക്ഷയുടെ നടത്തിപ്പിന് എൽ.ബി.എസ്,സർവകലാശാല തുടങ്ങിയവയെ ഏൽപ്പിക്കാതെ കോളേജിലെ ഉദ്യോഗസ്ഥരെ പരീക്ഷ നടത്തിപ്പിന്റെ ചുമതല ഏൽപ്പിക്കുകയായിരുന്നു.മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽപെട്ട ചിലർക്ക് ഉയർന്ന റാങ്ക് നൽകിയതായും ആക്ഷേപമുണ്ട്.ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പെരുമാറ്റചട്ടം നിലനിൽക്കെ നടത്തിയ എഴുത്തു പരീക്ഷ റദ്ദാക്കണമെന്നും ക്യാമ്പെയിൻ കമ്മിറ്റി പരാതിയിൽ ആവശ്യപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: WRITTEN TEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA