SignIn
Kerala Kaumudi Online
Monday, 08 June 2026 10.52 PM IST

വിവാഹം കഴിഞ്ഞത് മാസങ്ങള്‍ക്ക് മുമ്പ്; യുവതി വീട്ടില്‍ മരിച്ച നിലയില്‍

READ ENGLISH VERSION
krishnapriya

കൊച്ചി: നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ കീഴ്മാട് മാടപ്പിള്ളിത്താഴം ഇഞ്ചിക്കപ്പറമ്പില്‍ കൃഷ്ണപ്രിയ (24) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആലുവയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജനലഴിയില്‍ തൂങ്ങിയ നിലയിലാണ് വീട്ടുകാര്‍ കൃഷ്ണപ്രിയയെ കണ്ടെത്തിയത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു കൃഷ്ണപ്രിയയുടെ വിവാഹം. ഭര്‍ത്താവ് ശ്രീക്കുട്ടന്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് അടുത്തിടെയാണ് ശ്രീക്കുട്ടന്‍ വിദേശത്തേക്ക് മടങ്ങിയത്. തുടര്‍ന്ന് ഈ മാസം 14ന് കൃഷ്ണപ്രിയ സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്തിരുന്നു.


മരണത്തിന് തൊട്ടുമുന്‍പും കൃഷ്ണപ്രിയ സന്തോഷവതിയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. തൃശൂരിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനായി ശനിയാഴ്ച വൈകുന്നേരം ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷ വരെ ഏര്‍പ്പെടുത്തിയിരുന്നു. ഭര്‍തൃസഹോദരിയുടെ കുഞ്ഞുങ്ങള്‍ക്കായി പുത്തന്‍ ഉടുപ്പുകള്‍ വാങ്ങിയ ശേഷമാണ് കൃഷ്ണപ്രിയ യാത്രയ്ക്ക് തയ്യാറെടുത്തിരുന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് സഹോദരനൊപ്പം ഭക്ഷണം കഴിക്കുമ്പോഴും അസ്വാഭാവികമായി ഒന്നും ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. സംഭവത്തില്‍ ആലുവ പൊലീസ് കേസെടുത്തു. മരണത്തില്‍ മറ്റ് ദുരൂഹതകളൊന്നുമില്ലെന്ന് ഇന്‍സ്‌പെക്ടര്‍ കെ.ജി. ഗോപകുമാര്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA