
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവ ജേതാക്കൾക്കുള്ള സ്വർണക്കപ്പിന് വൻ സ്വീകരണമൊരുക്കി തലസ്ഥാനം. ഇന്നലെ രാവിലെ ജില്ലാ അതിർത്തിയായ തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജനപ്രതിനിധികളും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഏറ്റുവാങ്ങി. നാലുദിവസം മുൻപ് കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നാണ് സ്വർണക്കപ്പിന്റെ യാത്ര ആരംഭിച്ചത്.
കിളിമാനൂർ, വെഞ്ഞാറമൂട്, കന്യാകുളങ്ങര, നെടുമങ്ങാട്, അരുവിക്കര, കാച്ചാണി, വട്ടിയൂർക്കാവ്, പേരൂർക്കട, പേരൂർക്കട പി.എസ്.എൻ.എം ബോയ്സ് എച്ച്.എസ്.എസ്, പൂജപ്പുര സാംസ്‌കാരിക കേന്ദ്രം, വഴുതക്കാട് കോട്ടൺഹിൽ സ്‌കൂൾ, കാർമ്മൽ ഹൈസ്‌കൂൾ, പട്ടം സെന്റ് മേരിസ് എച്ച്.എസ്.എസ്, പി.എം.ജി വഴി സെൻട്രൽ സ്റ്റേഡിയത്തിലെത്തിച്ചു.
ഗോത്രനൃത്തം, ബാൻഡ് മേളം, ഡാൻസ്, റോളർ സ്‌കേറ്റിംഗ് തുടങ്ങിയവയുടെ അകമ്പടിയോടെ ആയിരം പേരടങ്ങിയ ഘോഷയാത്രയായാണ് സ്വർണക്കപ്പ് സെൻട്രൽ സ്റ്റേഡിയത്തിലെത്തിയത്. തുടർന്ന് മന്ത്രി വി. ശിവൻകുട്ടി കപ്പ് ഏറ്റുവാങ്ങി.
നഗരത്തിലെ ഘോഷയാത്രയിൽ എം.എൽ.എമാരായ ആന്റണി രാജു, ഐ. ബി. സതീഷ്, വി.കെ. പ്രശാന്ത്, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |