SignIn
Kerala Kaumudi Online
Friday, 23 October 2026 5.09 PM IST

ആദ്യഘട്ടം 70.9% പോളിംഗ്

READ ENGLISH VERSION

vote

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തിൽ ഏഴു ജില്ലകളിൽ ഭേദപ്പെട്ട പോളിംഗ്. 70.9 ശതമാനം. ആവേശ കൊടുമുടിയേറിയ പ്രചാരണവും വിവാദങ്ങളും കൊഴുപ്പേകിയ തിരഞ്ഞെടുപ്പിൽ പക്ഷേ, 2020ലെ തിരഞ്ഞെടുപ്പിനെക്കാൾ പോളിംഗ് ശതമാനത്തിൽ കുറവ്. കഴിഞ്ഞ തവണ ഏഴ് ജില്ലകളിലായി 73.79 ശതമാനം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലായിരുന്നു വോട്ടെടുപ്പ്. എറണാകുളത്താണ് കൂടുതൽ പോളിംഗ് 74.58%. കുറവ് പത്തനംതിട്ടയിൽ 66.78.

ഏഴ് ജില്ലകളിലായി വോട്ട് രേഖപ്പെടുത്തിയതിൽ കൂടുതലും പുരുഷന്മാർ- 71.6%. സ്ത്രീകൾ 70.28%. ട്രാൻസ്ജെൻഡേഴ്സ് 40.45%. ആകെ 1.32 കോടി വോട്ടർമാരിൽ 94 ലക്ഷംപേർ വോട്ട് ചെയ്തു. രാത്രി എട്ടുവരെയുള്ള കണക്കാണിത്. അന്തിമ പോളിംഗ് ശതമാനം വരുമ്പോൾ നേരിയ വ്യത്യാസം വന്നേക്കാം.

അങ്ങിങ്ങ് ചില അക്രമങ്ങൾ ഒഴികെ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. വൈകിട്ട് ആറിന് വോട്ടെടുപ്പ് സമയം തീർന്നപ്പോഴും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര കാണപ്പെട്ടു. ഇവിടങ്ങളിൽ അവസാന വോട്ടർക്കു വരെ അവസരം നൽകി ഏഴു മണിയോടെയാണ് വോട്ടെടുപ്പ് പൂർത്തിയായത്.

​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​മ​രി​ച്ച​തി​നാ​ൽ​ ​സം​സ്ഥാ​ന​ത്ത് ​മൂ​ന്ന് ​വാ​ർ​ഡു​ക​ളി​ലെ​ ​വോ​ട്ടെ​ടു​പ്പ് ​മാ​റ്റി​വ​ച്ച​താ​യി​ ​സം​സ്ഥാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ ​എ.​ ​ഷാ​ജ​ഹാ​ൻ​ ​അ​റി​യി​ച്ചു.​ ​മ​ല​പ്പു​റം​ ​മൂ​ത്തേ​ടം​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ ​പാ​യി​മ്പാ​ടം​ ​വാ​ർ​ഡ്,​ ​എ​റ​ണാ​കു​ളം​ ​പാ​മ്പാ​ക്കു​ട​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ ​ഓ​ണ​ക്കൂ​ർ​ ​വാ​ർ​ഡ്,​ ​തി​രു​വ​ന​ന്ത​പു​രം​ ​കോ​ർ​പ്പ​റേ​ഷ​നി​ലെ​ ​വി​ഴി​ഞ്ഞം​ ​വാ​ർ​ഡ് ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​വോ​ട്ടെ​ടു​പ്പാ​ണ് ​മാ​റ്റി​വ​ച്ച​ത്.​ ​

തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, വയനാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ നാളെയാണ് വോട്ടെടുപ്പ്. ഇവിടങ്ങളിൽ ഇന്നലെ പരസ്യ പ്രചാരണം സമാപിച്ചു. ഇന്ന് നിശബ്ദ പ്രചാരണം. രണ്ട് ഘട്ടങ്ങളിലേയും വോട്ടെണ്ണൽ 13ന്.

കള്ളവോട്ടിനെ

ചൊല്ലി സംഘർഷം

തിരുവനന്തപുരം കോർപ്പറേഷനിലെ വഞ്ചിയൂർ വാർഡിൽ കള്ളവോട്ടിനെ ചൊല്ലിയും എറണാകുളത്ത് കിഴക്കമ്പലത്ത് ട്വന്റി ട്വന്റി സംഘടനയുടെ സാബു ജോർജ് വാർത്താലേഖകരോട് സംസാരിച്ചതിനെചൊല്ലിയും സംഘർഷമുണ്ടായി. ആലപ്പുഴയിൽ മണ്ണഞ്ചേരി അമ്പലക്കാട് വാർഡിൽ വോട്ടിംഗ് യന്ത്രം തകരാറിലായതോടെ വോട്ടെടുപ്പ് പൂർത്തിയാക്കാനായില്ല. ഇവിടെ നാളെ റീപോളിംഗ്. ആലപ്പുഴ ജില്ലാപഞ്ചായത്തിലെ ആര്യാട് വാർഡിലും ആര്യാട് ബ്ളോക്ക് പഞ്ചായത്തിലെ മണ്ണഞ്ചേരി വാർഡിലും റീപോളിംഗ് ഉണ്ടാകും.

കോർപ്പറേഷനുകളിലെ

പോളിംഗ് ശതമാനം

(ബ്രാക്കറ്റിൽ 2020ലേത് )

തിരുവനന്തപുരം....... 58.24, (59.96)

കൊല്ലം........................ 63.32 (66.22)

കൊച്ചി........................ 62.52 (62.04)

പോളിംഗ് ജില്ലകളിൽ

(ബ്രാക്കറ്റിൽ 2020ലേത്,

ശതമാനത്തിൽ)

തിരുവനന്തപുരം..............67.4 (70.02)

കൊല്ലം.............................. 70.36 (73.51)

പത്തനംതിട്ട..................... 66.78 (69.72)

ആലപ്പുഴ........................... 73.76 (77.39)

കോട്ടയം............................ 70.94 (73.95)

ഇടുക്കി.............................. 71.77 (74.68)

എറണാകുളം.................. 74.58 (77.28)

 പ്രീ​ ​പോ​ൾ​ ​സ​ർ​വെ​ ​പോ​സ്റ്റ്: കേ​സ് ​വ​ന്നാൽ ന​ട​പ​ടി​ ​വ​രാം

തി​രു​വ​ന​ന്ത​പു​രം​:​ ​വോ​ട്ടിം​ഗ് ​ന​ട​ക്കു​ന്ന​തി​നി​ടെ​ ​പ്രീ​ ​പോ​ൾ​ ​സ​ർ​വെ​ ​ഫ​ലം​ ​ഫേ​സ്ബു​ക്കി​ൽ​ ​ഷെ​യ​ർ​ചെ​യ്ത​ത് ​ആ​ർ.​ ​ശ്രീ​ലേ​ഖ​ ​പി​ൻ​വ​ലി​ച്ചെ​ങ്കി​ലും​ ​ന​ട​പ​ടി​യു​ടെ​ ​സാ​ദ്ധ്യ​ത​ ​അ​ട​യു​ന്നി​ല്ല.​ ​ശാ​സ്ത​മം​ഗ​ലം​ ​വാ​ർ​ഡി​ലെ​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ണ് ​മു​ൻ​ ​ഡി.​ജി.​പി​ ​ശ്രീ​ലേ​ഖ.​ ​സൈ​ബ​ർ​ ​സെ​ൽ​ ​നി​ർ​ദ്ദേ​ശി​ച്ച​തോ​ടെ​ ​ശ്രീ​ലേ​ഖ​ ​പോ​സ്റ്റ് ​പി​ൻ​വ​ലി​ച്ചു.​ ​മൂ​ന്ന് ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​പോ​സ്റ്റ് ​പി​ൻ​വ​ലി​ച്ച​തി​നാ​ൽ​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​ത​ത്കാ​ലം​ ​ഉ​ണ്ടാ​വി​ല്ല.​ ​എ​ന്നാ​ൽ​ ​വാ​ർ​ഡി​ലെ​ ​വോ​ട്ട​ർ​മാ​രി​ൽ​ ​ആ​രെ​ങ്കി​ലും​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ചാ​ൽ​ ​നി​യ​മ​ന​ട​പ​ടി​ക​ൾ​ ​നേ​രി​ടേ​ണ്ടി​ ​വ​ന്നേ​ക്കും.
തി​രു​വ​ന​ന്ത​പു​രം​ ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​എ​ൻ.​ഡി.​എ​യ്ക്ക് ​മു​ൻ​തൂ​ക്ക​മു​ണ്ടെ​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​സീ​ ​വോ​ട്ട​ർ​ ​ഏ​ജ​ൻ​സി​യു​ടെ​ ​സ​ർ​വെ​യാ​ണ് ​ശ്രീ​ലേ​ഖ​ ​ഷെ​യ​ർ​ചെ​യ്ത​ത്.​ ​വാ​ർ​ഡി​ലെ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​എ​സ്.​ ​സ​ര​ളാ​റാ​ണി​യു​ടെ​ ​പോ​ളിം​ഗ് ​ഏ​ജ​ന്റ് ​വി​വേ​ക് ​വി​ജ​യ​കു​മാ​റാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​നും​ ​എം.​സി.​സി​ക്കും​(​മാ​തൃ​കാ​ ​പെ​രു​മാ​റ്റ​ച്ച​ട്ട​ ​സ​മി​തി​)​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.
പോ​സ്റ്റി​നെ​തി​രെ​ ​ന​ട​പ​ടി​ ​എ​ടു​ക്കു​മെ​ന്ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​സൈ​ബ​ർ​ ​പൊ​ലീ​സി​ന് ​വി​ഷ​യം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​തി​നു​പി​ന്നാ​ലെ​യാ​ണ് ​പോ​സ്റ്ര് ​പി​ൻ​വ​ലി​ച്ച​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA