SignIn
Kerala Kaumudi Online
Sunday, 07 June 2026 8.58 PM IST

പിണറായി സഭയിൽ നനഞ്ഞ കോഴി, മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് മറുപടി പറയാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്ന് ജി സുധാകരൻ

g-sudhakaran

ആലപ്പുഴ: നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസംഗത്തിന് മറുപടി പറയാൻ പ്രതിപക്ഷത്തെ ഒരാൾക്കും കഴിയുന്നില്ലെന്ന് ജി. സുധാകരൻ എം.എൽ.എ പറഞ്ഞു.പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴിയാണെന്നും സുധാകരൻ പരിഹസിച്ചു. എം.എൽ.എ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത്തോട്ട് മുണ്ടുടുത്താൽ ഇടതുപക്ഷമാകില്ല. രാജ്യത്ത് കോൺഗ്രസിന്റെ ഊന്നുവടിയിൽ നിൽക്കുന്ന പാർട്ടിയാണ് സി.പി.എമ്മെന്നും സുധാകരൻ പറഞ്ഞു.

വി.ഡി. സതീശൻ സഭയിൽ പ്രസംഗിച്ചപ്പോൾ മറുപടി പറയാൻ ഒരാൾക്കും കഴിയുന്നില്ല,​ കെ.എൻ.ബാലഗോപാലിന് സഭയിൽ മിണ്ടാട്ടമില്ല. ഐസക് ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും പറയുമായിരുന്നു. സഭയിലെ പ്രതിപക്ഷത്തെ കണ്ട് സങ്കടം തോന്നുന്നു. പറയാൻ അറിയാവുന്ന ഒരാളെങ്കിലും വേണ്ടേ. ശരിയല്ലെന്ന് പറയാൻ ഒരാളുമില്ല. സഭയിൽ പ്രതിപക്ഷത്തിന്റേത് ദയനീയ ചിത്രമാണെന്നും സുധാകരൻ പരിഹസിച്ചു.

അമ്പലപ്പുഴയിൽ താൻ കോൺഗ്രസിന്റെ ചെളിക്കുണ്ടിലേക്ക് പോകുമെന്ന് പിണറായി വിജയൻ പ്രസംഗിച്ചു. സി.പി.എം ഇന്ന് എവിടെയാണുഴ്ഴത്. കേരളത്തിന് പുറത്ത് സി.പി.എം എഴുന്നേറ്റ് നിൽക്കുന്നത് കോൺഗ്രസ് പിന്തുണയിലാണ്. സി.പി.എമ്മിന്റെ ക്രെഡിിബിലിറ്റി നഷ്ടപ്പെട്ടു. അടുത്തകാലത്തൊന്നും സി.പി.എം നന്നാകില്ലെന്നും കേരളത്തിൽ കോൺഗ്രസിന്റെ സുവർണ കാലഘട്ടമാണെന്നും സുധാകരൻ പ്രസംഗത്തിനിടെ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PINARAYI VIJAYAN, G SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA