
കോട്ടയം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച ബഡ്ജറ്റ് നിർദ്ദേശം പിൻവലിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ഘടകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്ത്. പാർട്ടിയുടെ വോട്ടു ബാങ്കായ ക്രൈസ്തവ സഭയിലെ ബിഷപ്പുമാർ ശക്തമായ എതിർപ്പു പ്രകടിപ്പിച്ചതോടെയാണ് നിലപാട് വ്യക്തമാക്കിയത്
മദ്യത്തിന്റെ നികുതി കുറച്ച നടപടി യു.ഡി.എഫിൽ ചർച്ച ചെയ്ത ശേഷമേ നടപ്പാക്കാവൂ എന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാനും ജലസേചന മന്ത്രിയുമായ മോൻസ് ജോസഫ് പറഞ്ഞു. പടിപടിയായുള്ള മദ്യനിരോധനമാണ് പാർട്ടി ലക്ഷ്യം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയോട് പാർട്ടിക്ക് യോജിപ്പില്ല. യു.ഡി.എഫിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണ്. യോഗത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |