തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം ചന്തവിളയിൽ നിന്നാണ് ഇന്നത്തെ കോൾ വാവാ സുരേഷിനെ തേടിയെത്തിയത്. രാവിലെ നായയുടെ കുര കേട്ട് നോക്കിയപ്പോൾ കണ്ടത് ഉഗ്രനൊരു മൂർഖൻ പാമ്പിനെ! എന്നാണ് വീട്ടുകാർ വാവയോട് പറഞ്ഞത്. സ്ഥലത്തെത്തിയ വാവ അറിയാതെ പാമ്പ് കിടന്ന സ്ഥലത്തേക്ക് നടന്നു. തലനാരിഴയ്ക്കാണ് കടിയിൽ നിന്ന് രക്ഷപ്പെട്ടത്.
വലയിൽ കുടുങ്ങിയ പെൺ മൂർഖനായിരുന്നു അത്. പാമ്പുകളെ വലയിൽ നിന്ന് രക്ഷപ്പെടുത്തുമ്പോൾ വായിലൂടെ മുട്ട വന്ന സംഭവം വാവാ സുരേഷ് പ്രേക്ഷകരുമായി പങ്കുവച്ചു. ഇതിനിടെ മറ്റൊരു കോൾ എത്തി. കഠിനംകുളത്ത് കറണ്ട് മീറ്റർ റീഡിംഗിന് വന്നയാൾ അണലിയെ കണ്ട് റൂമിൽ നിന്ന് ഇറങ്ങി ഓടി! കാണുക അണലിയെയും മൂർഖൻ പാമ്പിനെയും പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
Snake catcher Vava Suresh responded to a call in Kazhakkottam, Thiruvananthapuram, to remove a cobra found after a dog barked. He narrowly avoided a bite from the female cobra, which was trapped in a net. Later, Suresh received another call from Kadinamkulam, where a meter reader had fled after encountering a viper.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |