ചിറയിൻകീഴ് പെരുങ്കുഴി നാലുമുക്കിന് സമീപമുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെയും സ്‌നേക്ക് മാസ്റ്റർ ടീമിന്റെയും ഇന്നത്തെ യാത്ര. വിറക് പുരയിൽ ഒരു പാമ്പ് കയറുന്നത് കണ്ടാണ് വീട്ടുകാർ വാവാ സുരേഷിനെ വിളിച്ചത്. സ്ഥലത്തെത്തിയ വാവാ സുരേഷ് വിറകുകൾ മാറ്റി തെരച്ചിൽ തുടങ്ങി. പെട്ടെന്ന് വാവാ സുരേഷിന്റെ മുഖത്ത് സന്തോഷം!
കൺമുന്നിൽ വളരെ അപ്രതീക്ഷിതമായി ഒരു അപൂർവയിനം കറുത്ത അണലിയെ കണ്ട സന്തോഷമായിരുന്നു അദ്ദേഹത്തിന്. ഞൊടിയിടയിൽ അണലി വീണ്ടും വിറകുകൾക്ക് അടിയിലേക്ക് കയറി. ആ വിറകും മാറ്റിയപ്പോൾ അവിടെ വീണ്ടുമൊരു അണലി! കാണുക, അപകടകാരികളായ രണ്ട് അണലികളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
Vava Suresh and the Snake Master team visited a house near Perukuzhi Nalumukku in Chirayinkeezhu after a snake was spotted in a firewood shed. During the search, Vava Suresh discovered two venomous vipers hiding beneath the firewood. The episode features the rescue of these dangerous snakes.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ക്ലിയർ റെയിൻ..
കനത്ത ചൂടിന് ആശ്വാസമായി ഇന്നലെ പെയ്ത മഴയിൽ കോഴിക്കോട്
മാനാഞ്ചിറയിൽ നിന്നുള്ള ദൃശ്യം..