SignIn
Kerala Kaumudi Online
Friday, 02 October 2026 4.47 PM IST

ചേര വീട്ടിൽ വരുന്നത് നല്ലതാണ്, വീട്ടുകാർക്ക് ഉപകാരമാകും; കടിച്ചാൽ എന്തുചെയ്യണം?

തിരുവനന്തപുരം ജില്ലയിലെ വർക്കല മാന്ത്രക്കോടിന് അടുത്ത് പുതിയ വീട് പണി നടക്കുന്ന സ്ഥലത്താണ് പാമ്പിനെ കണ്ടത്. വീടിന് പുറകിലെ വലിയ കുഴിയിൽ പാമ്പ് വീണ് പോവുകയായിരുന്നു. പണിക്കാരാണ് ആദ്യം പാമ്പിനെ കണ്ടത്. സ്ഥലത്തെത്തിയ വാവാ സുരേഷ് കുഴിയിൽ കിടന്ന പാമ്പിനെ കണ്ടു. നല്ല ഒത്ത ഒരു മൂർഖൻ പാമ്പ്!

പാമ്പിനെ പിടികൂടാൻ വാവ കുഴിയിലേക്ക് ഇറങ്ങിയതും അത് പത്തിവിടർത്തി ചീറ്റി. ആഞ്ഞുകൊത്താനായി ചീറിയടുത്തു. വീഴ്‌ചയിൽ പാമ്പിന് ചതവ് പറ്റിയിരുന്നു. മാത്രമല്ല, ഒരു കണ്ണിന് വൈകല്യമുള്ള പാമ്പായിരുന്നു അത്. കുഴിയിൽ നിന്ന് പാമ്പിനെയും എടുത്തുകൊണ്ട് വാവാ സുരേഷ് നേരെ മുകളിലേക്ക് വന്നു. ശേഷം അതിനെ ചാക്കിലാക്കി മടങ്ങി.

ഇതിനിടയിൽ അടുത്ത കോൾ എത്തി. ഒരു പാമ്പ് വലയിൽ കുടുങ്ങിക്കിടക്കുന്നു. ഏഴടിയോളം നീളമുള്ള ചേരയായിരുന്നു അത്. ചേര വീട്ടിൽ വരുന്നത് നല്ലതാണെന്ന് വാവാ സുരേഷ് പറഞ്ഞു. ചേര വന്ന് എലിയെ പിടിച്ച് തിന്നുന്നതിനാൽ മൂർഖനും അണലിയും പോലുള്ള വിഷപ്പാമ്പുകൾ വീട്ടിൽ വരുന്നതിന്റെ സാദ്ധ്യത കുറയുന്നു. എലിയില്ലെന്ന് മറ്റ് പാമ്പുകൾക്ക് നാവുകൊണ്ട് തിരിച്ചറിയാൻ സാധിക്കും. ചേര കൊത്തിയാൽ വിഷമില്ലെന്നും സോപ്പിട്ട് നല്ലപോലെ കഴുകിയതിനുശേഷം 24 മണിക്കൂറിനുള്ളിൽ ടിടി എടുക്കണമെന്നും വാവാ സുരേഷ് പറഞ്ഞു. കാണുക രണ്ട് പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

snake-master
ചേര

English Summary

Snake rescuer Vava Suresh captured a large cobra trapped in a pit at a construction site near Varkala, Thiruvananthapuram. The injured cobra had a damaged eye and aggressively struck when approached. He later rescued a seven-foot rat snake caught in a net, explaining that rat snakes help reduce the presence of venomous snakes by controlling rodents.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAVA SURESH, VARKALA SNAKE RESCUE, COBRA RESCUE KERALA, വാവാ സുരേഷ് പാമ്പ്, SNAKE MASTER KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA