SignIn
Kerala Kaumudi Online
Friday, 16 October 2026 5.46 PM IST

കിണറ്റിൽ ഓക്‌സിജൻ കിട്ടാതെ വാവാ സുരേഷ്, വെള്ളത്തിൽ രണ്ട് പാമ്പുകൾ; തിരുവനന്തപുരത്തെ വീട്ടിൽ സംഭവിച്ചത്

തിരുവനന്തപുരം ജില്ലയിലെ ചാവർകോട് ആലിൻകുന്ന് എന്ന സ്ഥലത്തുനിന്നാണ് വാവാ സുരേഷിന് ഇന്നത്തെ കോൾ എത്തിയത്. കിണറ്റിൽ രണ്ട് പാമ്പുകളെ കണ്ടുവെന്നാണ് വിളിച്ചയാൾ പറഞ്ഞത്. സ്ഥലത്തെത്തിയ വാവാ സുരേഷ് വീട്ടിലെ പ്രായമായ അമ്മയെ പരിചയപ്പെട്ടു. ക്യാൻസർ ചികിത്സയിലുള്ള അമ്മ വല്ലാതെ പേടിച്ചിരിക്കുകയാണ്. ഇനി കിണറ്റിലെ വെള്ളം കുടിക്കാൻ പറ്റുമോ എന്നതാണ് അമ്മയുടെ പ്രധാന ആശങ്ക.

എന്നാൽ, പാമ്പ് വീണ കിണറ്റിലെ വെള്ളം കുടിക്കുന്നതിൽ യാതൊരു പ്രശ്‌നവുമില്ലെന്ന് വാവാ സുരേഷ് പറഞ്ഞു. പണ്ടുകാലം മുതലേ പാമ്പിനോടുള്ള അറപ്പ് കാരണമാണ് പാമ്പ് വീണ വെള്ളം കുടിക്കരുതെന്ന് പലരും പറയുന്നത്. ഒരിക്കലും ഇങ്ങനെ ചെയ്യുന്നതിലൂടെ വിഷം മനുഷ്യശരീരത്തിൽ എത്തില്ലെന്നും വാവാ സുരേഷ് വിശദീകരിച്ചു. നല്ല ആഴമുള്ള കിണറ്റിൽ പകുതി ഇറങ്ങിയപ്പോൾ ഓക്‌സിജൻ കുറവായതിനാൽ വാവാ സുരേഷ് കുറച്ചു പ്രയാസപ്പെട്ടു. കിണറിന്റെ വശങ്ങളിൽ നിറയെ ചെറിയ ചെറിയ പൊത്തുകളുണ്ട്. കാണുക, കിണറ്റിൽ നിന്ന് രണ്ട് പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

vava-suresh
കിണറ്റിനുള്ളിലിറങ്ങിയ വാവാ സുരേഷ്

English Summary

Vava Suresh received a call from Alinkunnu in Chavarkode, Thiruvananthapuram district, after two snakes were spotted in a well. He reached the location and reassured an elderly woman undergoing cancer treatment who was worried about drinking the well water. He then entered the deep well to rescue the snakes, experiencing some difficulty due to low oxygen levels.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAVA SURESH SNAKE RESCUE, CHAVARKODE WELL SNAKES, SNAKE MASTER MALAYALAM EPISODE, VAVA SURESH LATEST NEWS, KINARIL PAMBU MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA