തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം ശിവനഗറിലെ ഒരു വീടിനെ ഭീതിയിലാഴ്ത്തിയ തടിയൻ അണലിയെ സാഹസികമായി പിടികൂടി വാവാ സുരേഷ്. വീടിനോട് ചേർന്ന പറമ്പിൽ മേയാൻ വിട്ടിരുന്ന ഏഴ് പശുക്കളാണ് പാമ്പിന്റെ കടിയേറ്റ് ചത്തത്. പശുക്കളുടെ വിയോഗത്തിൽ മാനസികമായി തകർന്ന ഉടമ ഇപ്പോഴും അബോധാവസ്ഥയിലാണ്.
തുണിവിരിക്കാൻ ഇറങ്ങിയ വീട്ടമ്മയാണ് വീട്ടുപറമ്പിൽ നിറ വ്യത്യാസമുള്ള, തടിച്ചു കൊഴുത്ത ഈ വലിയ പാമ്പിനെ ആദ്യം കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാവാ സുരേഷിന് നേരെ പലതവണയാണ് ഈ അണലി കടിക്കാനായി കുതിച്ചുചാടിയത്. അതീവ ആക്രമണകാരിയായ ഈ ഭീകരനെ വാവാ സുരേഷ് കീഴടക്കുന്ന നെഞ്ചിടിപ്പേറ്റുന്ന ദൃശ്യങ്ങൾ കാണാം സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡിൽ.
A large, aggressive snake was captured by snake rescuer Vava Suresh in Kazhakkoottam, Thiruvananthapuram, after reportedly killing seven cows in a nearby field. A local woman first spotted the snake near her home. The snake repeatedly lunged at Suresh during the rescue, making the operation particularly dangerous and dramatic.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |