SignIn
Kerala Kaumudi Online
Friday, 25 September 2026 4.54 PM IST

പാമ്പ് കൺമുന്നിൽ നിന്ന് അപ്രത്യക്ഷമായി, വാവാ സുരേഷിന് വാശിയായി; കാഴ്‌ച കണ്ട് ഭയന്ന് വീട്ടുകാർ, വീഡിയോ

തിരുവനന്തപുരം ജില്ലയിലെ വർക്കലയ്‌ക്കടുത്തുള്ള ഒരു വീട്ടിൽ നിന്നും വളരെ അപ്രതീക്ഷിതമായാണ് വാവാ സുരേഷിന് ഒരു ഫോൺ കോൾ എത്തിയത്. വീടിന് പുറകിൽ ഭീതി വിതച്ച് ഒരു കൂറ്റൻ പാമ്പിനെ കണ്ടുവെന്നാണ് വിളിച്ചയാൾ പറഞ്ഞത്. വീട്ടുകാരുടെ കൺമുന്നിൽ മിനിട്ടുകളോളം ഉണ്ടായിരുന്ന പാമ്പ്, വാവാ സുരേഷ് എത്തുന്നതിന് തൊട്ടുമുമ്പാണ് ടൈലുകൾക്കിടയിലൂടെ കരിങ്കൽ ബേസ്‌മെന്റിലെ മാളത്തിലേക്ക് ഒളിച്ചത്.

ഒടുവിൽ വീട്ടുകാരുടെ ഭയമകറ്റാൻ കരിങ്കൽ കെട്ടുകൾ പൊളിച്ച് വാവാ സുരേഷ് തെരച്ചിൽ ആരംഭിച്ചു. മണ്ണനങ്ങിയ ആ നിമിഷം എല്ലാവരുടെയും നെഞ്ചിടിപ്പേറ്റി. അങ്ങനെ ഒടുവിൽ മൂർഖൻ പാമ്പ് പുറത്തേക്ക് വന്നു. മണ്ണിനടിയിൽ പതുങ്ങിയിരുന്ന മൂർഖൻ പാമ്പിനെ പിടികൂടിയ ഉദ്വേഗജനകമായ നിമിഷങ്ങളുമായി സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണാം.

snake-
വാവാ സുരേഷ് പാമ്പിനെ പിടികൂടിയപ്പോൾ

English Summary

A large cobra created panic at a house near Varkala in Thiruvananthapuram district after hiding inside a hole beneath a stone basement. Snake rescuer Vava Suresh arrived and began searching by removing the stone structure. The cobra eventually emerged from beneath the soil and was safely captured, in a tense episode of Snake Master.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAVA SURESH SNAKE RESCUE, VARKALA COBRA RESCUE, VAVA SURESH COBRA, SNAKE MASTER VAVA SURESH, VAVA SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA