SignIn
Kerala Kaumudi Online
Saturday, 24 October 2026 4.43 PM IST

എല്ലാ അംഗീകാരവും പണവും പ്രശസ്തിയും ഉള്ളവർക്ക്,  പ്രവാസിയായി  ഒരു ആയുസ് മുഴുവൻ  പണിയെടുക്കുന്ന പാവങ്ങൾക്ക് ഇന്നേവരെ ഗോൾഡൻ വിസ കിട്ടിയതായി അറിയുമോ എന്ന് സന്തോഷ് പണ്ഡിറ്റ്

golden-visa-

സിനിമാ താരങ്ങളും, വ്യവസായികളുമായ നിരവധി പേർക്ക് അടുത്തിടെ യു എ ഇയുടെ ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഈ അവസരത്തിൽ മലയാള താരങ്ങളിൽ പ്രമുഖരായവർക്ക് ഗോൾഡൻ വിസ ലഭിക്കുമ്പോൾ ചെറിയ നടനായ തനിക്ക് ഒരു ബ്രോൺസ് വിസ എങ്കിലും ലഭിക്കുമോ എന്ന ചോദ്യം ഉന്നയിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഒന്നിന് പുറമേ ഒന്നായി മലയാളികൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നതിനെ കേരളത്തിൽ കിറ്റ് വിതരണം ചെയ്യുന്നതിനോടാണ് നടൻ ഉപമിച്ചിരിക്കുന്നത്. ഇതിനൊപ്പം പണവും പ്രശസ്തിയും ഉള്ളവർക്ക് ഇത്തരം അംഗീകാരം ലഭിക്കുമ്പോൾ ഒരു ആയുസ് മുഴുവൻ പ്രവാസിയായി പണിയെടുക്കുന്ന പാവങ്ങൾക്ക് ഇന്നേവരെ ഗോൾഡൻ വിസ കിട്ടിയതായി അറിയുമോ എന്ന ചിന്തിപ്പിക്കുന്ന ചോദ്യവും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ ഉയർത്തുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മക്കളേ..

മലയാള സിനിമയിലെ നിരവധി വലിയ താരങ്ങൾക്കു UAE "Golden Visa" കൊടുത്തു എന്ന് കേട്ടു. അതിനാൽ ഒരു ചെറിയ നടനായ എനിക്ക് ഒരു " Bronze Visa" എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു . (സ്വർണമില്ലെങ്കിലും വെങ്കലം വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്യും . അങ്ങനെ Golden Visa തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല . പാവമാണ് ട്ടോ )

പണവും പ്രശസ്തിയും ഉള്ളവർക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസികൾ ആയി ഒരു ആയുസ്സ് മുഴുവൻ പണിയെടുക്കുന്ന പാവങ്ങൾക്ക് ഇന്നേവരെ Golden Visa കിട്ടിയതായി ആർക്കെങ്കിലും അറിവുണ്ടോ ?

(വാൽകഷ്ണം ... Golden Visa ആദ്യം രണ്ടു പ്രമുഖ താരങ്ങൾക്കു കൊടുത്തപ്പോൾ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി . എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾക്കു കൊടുക്കുന്നു . ഇതൊരു മാതിരി കേരളത്തിൽ "kit" വിതരണം ചെയ്യുന്നത് പോലെ ആയി . ഏതായാലും നല്ല കാര്യം ആണേ ..)

എല്ലാവർക്കും നന്ദി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANTHOSH PANDIT, GOLDEN VISA, MALAYALAM ACTOR, UAE GOLDEN VISA, FACEBOOK POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA