SignIn
Kerala Kaumudi Online
Sunday, 13 September 2026 2.56 AM IST

ലഹരിയെ തുരത്താം, സമ്മാനം നേടാം മത്സരവുമായി എക്സൈസ്, റസിഡന്റ്സ് അസോസിയേഷനുകൾ പങ്കെടുക്കും

aa

കൊച്ചി: ലഹരി മാഫിയയെ തുരത്താൻ റസിഡന്റ്സ് അസോസിയേഷനുകൾ തമ്മിൽ മത്സരിച്ചാലോ... ലഹരിമുക്ത കേരളത്തിനായി മുന്നിട്ടിറങ്ങുന്ന റസിഡന്റ്സ് അസോസിയേഷനുകളെ കണ്ടെത്തി സമ്മാനം നൽകാൻ എക്സൈസ്.

ലഹരിക്കെതിരായ പോരാട്ടം ഓരോ പ്രദേശത്തിന്റെയും സാമൂഹിക ഉത്തരവാദിത്വമാണെന്ന് പദ്ധതിയിലൂടെ എക്സൈസ് ഓർമ്മിപ്പിക്കുന്നു. ലഹരിവിരുദ്ധ ബോധവത്കരണത്തിൽ മുന്നിൽ നിൽക്കുന്ന അസോസിയേഷനുകളെ കണ്ടെത്താൻ വിലയിരുത്തൽ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കി.

പൊതുപരിപാടികൾ, റാലികൾ, കായിക മത്സരങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ച് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളും അസോസിയേഷനുകൾക്ക് നടത്താം. പങ്കാളിത്തം കൂടി പരിഗണിക്കും. ആറുമാസത്തെ പ്രവർത്തനങ്ങളാണ് വിലയിരുത്തുന്നത്.

മൂല്യനിർണയം മൂന്ന് ഘട്ടം

1.റേഞ്ച് തലം: എക്സൈസ് റേഞ്ച് പരിധിയിലുള്ള അസോസിയേഷനുകളുടെ പ്രവർത്തനങ്ങൾ ചുമതലയുള്ള ഉദ്യോഗസ്ഥർ നേരിട്ട് വിലയിരുത്തും. തുടർന്ന് പ്രാദേശിക വിജയികളെ തിരഞ്ഞെടുക്കും

2.ജില്ലാതലം: റേഞ്ച് തലത്തിൽ മുന്നിലെത്തുന്നവരെ ഉൾപ്പെടുത്തി സവിശേഷമായ മൂല്യനിർണയം നടത്തും. ഓരോ ജില്ലയിലെയും ഏറ്റവും മികച്ച അസോസിയേഷനെ കണ്ടെത്തും

3.സംസ്ഥാനതലം: 14 ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അസോസിയേഷനുകളിൽ നിന്നാണ് ജേതാവിനെ കണ്ടെത്തുക.

നാടിന്റെ സുരക്ഷയ്ക്കും വരുംതലമുറയുടെ ഭാവിക്കുമായി നടത്തുന്ന ഓരോ ചെറിയ ബോധവത്കരണ പ്രവർത്തനവും വലിയ അംഗീകാരങ്ങളിലേക്ക് വഴിതുറക്കും.

-പി.കെ.സതീഷ്,

ഡെപ്യൂട്ടി കമ്മിഷണർ

എക്സൈസ്, എറണാകുളം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA