SignIn
Kerala Kaumudi Online
Saturday, 11 July 2026 11.54 PM IST

മത്സ്യ വില്‍പ്പന അടിമുടി മാറുന്നു; ആളുകള്‍ക്ക് ഫ്രഷ് മീനും കിട്ടും, പദ്ധതി ഉടന്‍

fish
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: തലച്ചുമടായി കിലോമീറ്ററുകള്‍ നടന്നും വഴിയോരത്തിരുന്നും മീന്‍ വില്പന നടത്തിയിരുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളുടെ കഷ്ടപ്പാടുകള്‍ മാറുകയാണ്. മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് ഇ - സ്‌കൂട്ടറുകള്‍ ലഭ്യമാക്കുന്ന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി ഫിഷറീസ് വകുപ്പ് ഉടന്‍ നടപ്പാക്കും. ഫിഷറീസ് വകുപ്പിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

100 വനിതകള്‍ക്ക് പൈലറ്റ് പദ്ധതിയായി സബ്സിഡിയോടെ ആദ്യം ഇ-സ്‌കൂട്ടര്‍ ലഭ്യമാക്കും. പൈലറ്റ് പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാകും കൂടുതല്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി വിപുലീകരിക്കുക. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതുള്‍പ്പെടെ വരുംദിവസങ്ങളില്‍ അന്തിമരൂപമാകും. ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമണ്‍ (സാഫ്) വഴിയാണ് പദ്ധതി നടപ്പാക്കുക. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്ര വികസനത്തിനും ശാക്തീകരണത്തിനും ബദല്‍ ജീവനോപാധി പദ്ധതികള്‍ 2005 മുതല്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന സ്ഥാപനമാണിത്.

ഇ - സ്‌കൂട്ടര്‍: നേട്ടങ്ങള്‍


മത്സ്യം കേടുകൂടാതെ വേഗത്തില്‍ വില്‍പനക്കെത്തിക്കാം
ഓട്ടോയിലും മറ്റു വാഹനങ്ങള്‍ക്കും നല്‍കേണ്ട പണം ലാഭിക്കാം
ഇടറോഡുകളിലും ചെറിയവഴികളിലും വില്‍പനയ്ക്ക് സൗകര്യപ്രദം
പെട്രോള്‍ സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഏറെ ലാഭകരം
വീടുകളില്‍ ചാര്‍ജ് ചെയ്യാം
രാത്രി ചാര്‍ജ്ചെയ്യാനിട്ടാല്‍ പുലര്‍ച്ചെ ഫുള്‍ ചാര്‍ജോടെ മത്സ്യമെടുക്കാന്‍ പുറപ്പെടാം


സ്‌കൂട്ടര്‍ വില - ഒന്നര ലക്ഷത്തോളം

പരമാവധി സര്‍ക്കാര്‍ സബ്സിഡി - 1 ലക്ഷം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FISH, SELLING, MARKET, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA